Post Header (woking) vadesheri

ക്ഷയരോഗ നിര്‍ണ്ണയം : മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

Above Post Pazhidam (working)

തൃശ്ശൂർ :ദേശീയ ആരോഗ്യ ഗ്രാമീണ ദൗത്യവും റിവസൈഡ് നാഷണല്‍ ടി ബി പ്രോഗ്രാമും സംയുക്തമായി അതിനൂതന സാങ്കേതിക വിദ്യയായ സി ബി എന്‍ എ എ റ്റി മൊബൈല്‍ യൂണിറ്റ്തൃശൂര്‍ ജില്ലയില്‍ സജ്ജമായി. യൂണിറ്റിന്‍റെ ഫ്ളാഗ് ഓഫ് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നിര്‍വഹിച്ചു. ഡി എം ഒ ഡോ. ബേബി ലക്ഷ്മി, ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. ടി വി സതീശന്‍, ജില്ലാ ടി ബി ഓഫീസര്‍ ഡോ. ശ്രീജ, കണ്‍സള്‍ട്ടന്‍റ് ഡോ. സജീവ് കുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 15 ദിവസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് രോഗലക്ഷണമുളളവരെ പരിശോധിച്ച് പ്രാരംഭദിശയില്‍ തന്നെ ക്ഷയരോഗ
നിര്‍ണ്ണയം സാധ്യമാക്കുന്നതാണ്. മറ്റു സാംക്രമിക രോഗങ്ങളായ മലേറിയ, എലിപ്പനി, ഡെങ്കിപ്പനിതുടങ്ങിയവയുടെ നിര്‍ണ്ണയത്തിനും മൊബൈല്‍ യൂണിറ്റില്‍ സൗകര്യമുണ്ട്.

Ambiswami restaurant