സ്വർണക്കടത്തിൽ സ്പീക്കർക്ക് നേരിട്ട് പങ്ക്: കെ.സുരേന്ദ്രന്‍

">

തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്പീക്കറുടെ വിദേശ യാത്രകള്‍ ദുരൂഹമെന്നും സുരേന്ദ്രന്‍ എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ഉന്നതപദവിയുടെ മഹത്വം ഇത്തരം അധോലോകസംഘങ്ങള്‍ക്ക് വേണ്ടി കളങ്കപ്പെടുത്തിയതിന്റെ പാപഭാരമാണ് സര്‍ക്കാര്‍ പേറുന്നത്. മന്ത്രിസഭയിലെ ഏതാനും അംഗങ്ങളും സ്വര്‍ണക്കടത്തിന് സഹായം നല്‍കി. പ്രധാന കുറ്റാരോപിതന്‍ മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സ്പീക്കറുടെ വിദേശ യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. ഒന്നും രണ്ടുമല്ല നിരവധി യാത്രകളാണ് നടത്തിയത്‌.

സ്വര്‍ണം, ഡോളര്‍ കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌നാ സുരേഷ്, പി.എസ് സരിത്ത് എന്നിവരുടെ രഹസ്യമൊഴിയില്‍ ഭരണ ഘടനാ പദവിയിലുള്ള ഉന്നതരുടെ പേര് പറഞ്ഞുവെന്നതായിരുന്നു ഏറെ വിവാദമായത്. ഉന്നതന്‍ ഈശ്വരന്റെ പര്യായമുള്ള ഒരാളെന്നും കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സ്പീക്കറുടെ പേര് പറഞ്ഞ് തിരഞ്ഞെടുപ്പ് ദിവസം സുരേന്ദ്രന്‍ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors