ഈന്തപ്പഴത്തിന്റെ മറവിൽ സ്വർണ്ണക്കള്ളക്കടത്ത്. അന്വേഷണമാവശ്യപ്പെട്ട് ചെന്നിത്തല.

">

<തിരുവനന്തപുരം: ഈന്തപ്പഴത്തിന്‍റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ സ്വര്‍ണ്ണക്കടത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 17000 കിലോ ഈന്തപ്പഴം കോൺസുലേറ്റ് വഴി കേരളത്തിലേക്ക് എത്തിയെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഇത്രയും ഈന്തപ്പഴം എന്തിനാണ് കോൺസുലേറ്റിന്? ഈന്തപ്പഴത്തിന്റെ മറവിൽ സ്വര്‍ണ്ണക്കടത്താണ് നടന്നത്. സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ അറിയാതെ ഇത് നടക്കില്ല. സംഭവത്തിൽ അന്വേഷണം വേണം. തീവെട്ടിക്കൊള്ള ഭൂഷണമാണെന്നു കരുതുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

അന്വേഷണസംഘം രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഇപ്പോൾ ഭരണകക്ഷിയുടെ ആരോപണം. ഇപി ജയരാജന്‍റെയും കോടിയേരിയുടെയും,ജലീലിന്റെയും നെഞ്ചിടിപ്പാണ് ഇപ്പോൾ വർധിക്കുന്നത്. സ്വപ്ന സുരേഷുമായി  മകന് എന്തു ബന്ധമാണുളളതെന്നും എന്തിനാണ് ഭാര്യ ക്വാറൻറീൻ ലംഘിച്ച് ബാങ്കിൽ പോയതെന്നും ഇപി ജയരാജൻ വ്യക്തമാക്കണം. ലൈഫ് മിഷൻ ധാരണാപത്രം മൂന്ന് മാസമായിട്ടും സർക്കാര്‍ നൽകിയില്ല. ഒന്നും മറച്ചു വയ്ക്കാൻ ഇല്ലെങ്കിൽ എന്തിനാണ് ധാരണാപത്രം മറച്ചു വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

Leave a Reply

Your email address will not be published. Required fields are marked *

Sponsors