Header 1 vadesheri (working)

ഗോകുലം കലാമേള ഒക്ടോബർ 26, 27 തിയതികളിൽ

Above Post Pazhidam (working)

ഗുരുവായൂർ: ഗോകുലം കലാമേള ഒക്ടോബർ 26, 27 തിയതികളിൽ ഗുരുവായൂർ ഗോകുലം പബ്ലിക്ക് സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . വിവിധ സംസ്ഥാനങ്ങളിലെ ഗോകുലം സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 15 ഓളം മത്സര ഇനങ്ങളിൽ 1500 ഓളം പ്രതിഭകൾ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും. പരിപാടിയുടെ വിജയത്തിനായി ഗോകുലം ഗോപാലൻ മുഖ്യ രക്ഷാധികാരിയും കലാമണ്ഡലം ഗോപിയാശാൻ അദ്ധ്യക്ഷനും ഗോകുലം ഗുരുവായൂർ പ്രിൻസിപ്പൽ ശ്രീജിത്ത്‌ കെ. പി. ജനറൽ കൺവീനറുമായുള്ള ആയിരത്തൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു.

First Paragraph Rugmini Regency (working)

എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗോകുലം ഗ്രൂപ്പ് ചെയർമാർ ഗോകുലം ഗോപാലൻ ലോഗോ പ്രകാശനം ചെയ്തു. ഗോകുലം സ്കൂളുകളുടെ ഡയരക്ടർ, പ്രൊഫ. സണ്ണി ഫ്രാൻസിസ്, വാർഡ് മെമ്പർ ശ്രീബിത ഷാജി എന്നിവർ സംസാരിച്ചു. ചേർത്തല ഗോകുലം പ്രിൻസിപ്പൽ, സുധീർ ടി. ജി., ഗോകുലം പഴുവിൽ പ്രിൻസിപ്പൽ അഭിലാഷ് കെ. ആർ, ഗോകുലം ഗുരുവായൂർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിതാര ധനനാഥ് എന്നിവർ പങ്കടുത്തു.

ഗോകുലം ഗുരുവായൂർ പ്രിൻസിപ്പൽ, ശ്രീജിത്ത് കെ. പി. സ്വാഗതവും ഗോകുലം ആറ്റിങ്ങൽ പ്രിൻസിപ്പൽ, ബിജു എസ്. പിള്ള നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

.ആറ് സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.പത്മശ്രീ ജേതാക്കളായ കലാമണ്ഡലം ഗോപി മട്ടന്നൂർ ശങ്കരൻകുട്ടി രാമചന്ദ്ര പുലവർഎന്നിവർ വിവിധ ദിവസങ്ങളിൽ ചടങ്ങിൽ പങ്കെടുക്കും
ഗോകുലം ആസ്ഥാനമായ വടകരയിൽ നിന്ന് ദീപശിഖാ പ്രയാണം മത്സരവേദിയായ ഗുരുവായൂരിലേക്ക് നടത്തും.
വാർത്താസമ്മേളനത്തിൽ ഗോകുലം ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഡയറക്ടർ സണ്ണി ഫ്രാൻസിസ് , ഗുരുവായൂർ ഗോകുലം സ്കൂൾ പ്രിൻസിപ്പൽ ശ്രീജിത്ത് തൊണ്ടയാട്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിത്താര ധനനാഥ് , പ്രിൻസിപ്പൽ ബിജു എന്നിവർ പങ്കെടുത്തു.