Header Aryabhvavan

ചാവക്കാട് ടാങ്കർ ലോറിയുടെ പിറകിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Above article- 1

ചാവക്കാട് : വടക്കേ ബൈപ്പാസിനു സമീപം ടാങ്കര്‍ ലോറി ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. കൂറ്റനാട് പെരിങ്ങോട് ശങ്കര്‍നിവാസില്‍ ബിനു (40)വാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. പെരിങ്ങോട് നിന്ന് ചാവക്കാട്ടെ ജോലി സ്ഥലത്തേക്ക് വരി കയായിരുന്ന ബിനുവിന്റെ ബൈക്ക് ടാങ്കര്‍ ലോറിയുടെ പുറക് വശത്ത് തട്ടി വീഴുകയായിരുന്നു.

ഉടന്‍ തന്നെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചാവക്കാട് പോപ്പുലർ ഹോം അപ്ലയൻസിലെ ജീവനക്കാരൻ ആണ്. സംസ്കാരം നാളെ രാവിലെ 11 നു ചെറുതുരുത്തി ശാന്തി തീരത്ത് , ഭാഗ്യലക്ഷ്മിയാണ് മാതാവ് . എടപ്പാൾ കനറാ ബാങ്ക് ജീവനക്കാരി പ്രജിത യാണ് ഭാര്യ . ഏക മകൻ കാർത്തിക് ( വട്ടേനാട് എൽ പി സ്‌കൂൾ വിദ്യാർത്ഥി)

Vadasheri Footer