Post Header (woking) vadesheri

ജോലിസ്ഥലത്ത് താമസിക്കുന്ന മുറിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

Above Post Pazhidam (working)

കൊച്ചി:ആലുവ പറവൂർ കവല വി.ഐ.പി ലൈനിലെ വാടക വീട്ടിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്‌സി (20) യെയാണ് വാർക്ക കെട്ടിടത്തിനകത്ത് മരക്കഷണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടത് . ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിൽ കാണപ്പെട്ടതാണ് സംശയത്തിന് കാരണം . വീടിനകത്ത് സ്ലാബിനോട് ചേർന്ന് പട്ടികയിലാണ് തൂങ്ങിയതായി കാണപ്പെട്ടത് . ഇന്നലെ രാത്രി 7.00 മണിയോടെ കൂടെ താമസിക്കുന്ന പെൺകുട്ടിയാണ് ഇത് ആദ്യം കണ്ടത് . പെൺകുട്ടി ഒച്ചവച്ചപ്പോഴാണ് പുറത്തറിഞ്ഞത് .

Ambiswami restaurant

ഇന്നലെ ഉച്ചക്ക് സന്തോഷത്തോടെ വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയുമില്ലെന്നും ബന്ധുക്കൾ പറഞ്ഞു . പതിനൊന്ന് മാസം മുമ്പാണ് ആലുവ പറവൂർ കവലയിലുള്ള ‘ ഡയറക്ട് മാർക്കറ്റിങ്ങ് ‘ സ്ഥാപനത്തിൽ പെൺകുട്ടി ജോലിക്ക് കയറിയത്. വി.ഐ.പി ലൈനിലെ വീട് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സ്ഥാപനം വാടകക്ക് എടുത്തതാണെന്നാണ് അറിയാൻ കഴിഞ്ഞത് .മത്സ്യ ബന്ധനത്തൊഴിലാളി അന്തോണി പിള്ളയാണ് ജോയ്സിയുടെ പിതാവ് .ഇദ്ദേഹത്തിന്റെ ആവശ്യപ്രകാരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയത് തഹസിൽദാരുടെ സാന്നിധ്യത്തിലാണ്. ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദ്ദേഹം നാളെ പോസ്റ്റുമോർട്ടം നടത്തും.

buy and sell new

Second Paragraph  Rugmini (working)

പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളെന്ന് പിതാവും ബന്ധുക്കളും പറയുന്നു. കഴിഞ്ഞ വർഷം പ്രളയകാലത്ത് ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികൾക്കൊപ്പം അന്തോണി പിള്ളയും ഉണ്ടായിരുന്നു. ജോയ്സിയുടെ മാതാവ് ശാന്ത 7 വർഷം മുമ്പ് പാമ്പുകടിയേറ്റ് മരിച്ചിരുന്നു