Header Aryabhvavan

രാജീവ് ഗാന്ധിയുടെ ജന്മദിനം കോൺഗ്രസ് ആഘോഷിച്ചു

Above article- 1

ഗുരുവായൂർ : രാജീവ് ഗാന്ധിയുടെ എഴുപത്തി അഞ്ചാം ജന്മദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഒ .കെ.ആർ മണികണ്ഠൻ, ശശി വാറനാട്ട്, അരവിന്ദൻ പല്ലത്ത്, എം.കെ ബാലകൃഷ്ണൻ, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, ഷൈൻ മനയിൽ, ശശി വല്ലാശ്ശേരി, ടി.വി കൃഷ്ണദാസ്, ഒ .പി ജോൺസൺ, വി.കെ ജയരാജ്, സി കൃഷ്ണകുമാർ, സൈനബ മുഹമ്മദുണ്ണി ഹാജി എന്നിവർ പ്രസംഗിച്ചു

Vadasheri Footer