Header 1 vadesheri (working)

‘ജിഡിപിയുടെ തകർച്ച ഗബ്ബാർ സിങ് ടാക്സ് മൂലം; രാഹുല്‍ഗാന്ധി

Above Post Pazhidam (working)

ന്യൂഡൽഹി∙ ജിഎസ്ടി രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകർത്തുവെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഞായറാഴ്ച ട്വിറ്ററിൽ‌ പങ്കുവച്ച വിഡിയോയിലാണ് പരാമർശം. രാജ്യസമ്പത്ത് വ്യവസ്ഥയിലെ 23.9 ശതമാനം ഇടിവിനു കാരണം ജിഎസ്ടിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.

First Paragraph Rugmini Regency (working)

‘ജിഡിപിയിലെ ചരിത്രപരമായ തകർച്ചയ്ക്കു കാരണം മോദി സർക്കാരിന്റെ ‘ഗബ്ബാർ സിങ് ടാക്സാണ്’(ജിഎസ്ടി). ലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങളെ ബാധിച്ചു, കോടിക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടമായി, സംസ്ഥാനങ്ങളുടെ സാമ്പത്തികഘടനയേയും ബാധിച്ചു– ഇങ്ങനെ നിരവധി ആളുകളെയാണ് ജിഎസ്ടി മോശമായി ബാധിച്ചത്.’– രാഹുൽ ട്വിറ്ററിൽ കുറിച്ചു.

‘അസംഘടിത മേഖലയ്ക്കേറ്റ ഏറ്റവും വലിയ രണ്ടാമത്തെ പ്രഹരമാണ് ജിഎസ്ടി. നികുതി വ്യവസ്ഥിതി ലഘൂകരിക്കുന്നതിനായി യുപിഎ കൊണ്ടുവന്ന ആശയമാണ് എല്ലാത്തിനും ഒരു നികുതി അല്ലെങ്കിൽ ജിഎസ്ടി എന്നത്. എന്നാൽ എൻഡിഎയുടെ ജിഎസ്ടി വ്യത്യസ്തമാണ്– നാല് വ്യത്യസ്ത നികുതി സ്ലാബുകൾ, 28 ശതമാനം വരെ നികുതി എന്നിവയിലൂടെ അത് സങ്കീർണമാക്കി. ചെറുകിട വ്യവസായങ്ങൾക്ക് ഇത് താങ്ങാനാവില്ല. സമൂഹത്തിൽ പ്രബലരായവരെ, രാജ്യത്തെ ഏറ്റവും ശക്തരായ വ്യവസായികളെ മാത്രമേ ഇത് സഹായിക്കൂ.

Second Paragraph  Amabdi Hadicrafts (working)

എൻഡിഎയുടെ ജിഎസ്ടി സംസ്ഥാനങ്ങളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനങ്ങൾ‌ക്ക് പണം നൽകാൻ കേന്ദ്രത്തിന് കഴിയില്ല. ജിഎസ്ടി ഒരു പരാജയം മാത്രമല്ല, അത് പാവപ്പെട്ടവർക്കു നേരെയുള്ള ആക്രമണം കൂടിയാണ്– രാഹുൽ പറഞ്ഞു.

ജിഎസ്ടി വരുമാനത്തിൽ ഉണ്ടായ കുറവ് പരിഹരിച്ച് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ആറു ബിജെപി ഇതര മുഖ്യമന്ത്രിമാർ കേന്ദ്രത്തിനു കത്തയച്ചതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് തകർത്ത മൂന്നു നടപടികളാണ് നോട്ട് നിരോധനവും ജിഎസ്ടിയും ലോക്ഡൗണുമെന്നും മൂന്ന് നീക്കങ്ങൾക്ക് ശേഷം രാജ്യത്തെ അസംഘടിത മേഖലയെ തച്ചുതകർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.