Post Header (woking) vadesheri

ഗുരുവായൂരിൽ ഗായത്രി വെങ്കിട്ട രാഘവൻ സംഗീതാർച്ചന നടത്തി

Above Post Pazhidam (working)

ഗുരുവായൂര്‍ :ചെമ്പൈ സംഗീതോത്സവത്തിൽ ഞായറാഴ്ച്ച വൈകീട്ട് നടന്ന ആദ്യ വിശേഷാൽ കച്ചേരിയിൽ ഗായത്രി വെങ്കിട്ട രാഘവൻ സംഗീതാർച്ചന നടത്തി പരമേശ്വര ഭാഗവതർ രചിച്ച “സരസി ജനാദ” എന്ന വർണം ,(നാട്ട രാഗം ,ആദി താളം) ആലപിച്ചാണ് സംഗീതാർച്ചനക്ക് തുടക്കം കുറിച്ചത് .തുടർന്ന് മുത്തു സ്വാമി ദീക്ഷിതരുടെ ” നരസിംഹാ ഗച്ഛ ” (മോഹനരാഗം , മിശ്ര ചാപ് താളം )എന്ന കീ ർത്തനവും ,മൂന്നാമതായി “മമ ഹൃദയേ ” യും (രീതി ഗൗള രാഗം ,ഖണ്ഡ ത്രിപുട താളം ,മൈസൂർ വാസു ദേവരായർ കൃതി ) തുടർന്ന് പാപ നാശം ശിവൻ രചിച്ച “ബാലകൃഷ്ണൻ പാദ മലർ” (ധന്യാസി രാഗം രൂപക താളം ) ആലപിച്ചു

Ambiswami restaurant


നാലാമതായി “കരുണാകര മാധവ മാമവ” ബേഗഡ രാഗം, രൂപക താളം, സ്വാതി തിരുനാൾ കൃതിയും അവസാനമായി സദാശിവ ബ്രഹ്മേന്ദ്ര രചിച്ച ” ഭജരേ യ ദുനാഥം” ( പീലു രാഗം ആദി താളം) ആലപിച്ചാണ് ഗാനാർച്ചനക്ക് വിരാമമിട്ടത് . വി ഗോകുൽ ആലങ്കോട് വയലിനിലും ,എ ബാലകൃഷ്ണ കമ്മത്ത് മൃദംഗത്തിലും അഞ്ചൽ കൃഷ്ണ അയ്യർ ഘടത്തിലും പക്കമേളമൊരുക്കി

Second Paragraph  Rugmini (working)


ഏഴു മണിമുതൽ എട്ട് വരെ ബാംഗ്ലൂർ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ഹരി ,അശോക് എന്നിവരുടെ ഗാനാർച്ചയും നടന്നു തിരുവിഴ വിജു എസ് ആനന്ദ് വയലിനിലും വിജയ് നടേശൻ മൃദംഗത്തിലും , തൃക്കാക്കര വൈ എൻ ശാന്താറാം ഗഞ്ചിറ ,കോട്ടയം മുരളി മുഖർശംഖ് എന്നിവർ പക്കമേളത്തിലും പിന്തുണ നൽകി

Third paragraph

അവസാനമായി ജയരാജ കൃഷ്ണൻ ,ജയശ്രീ ജയരാജ കൃഷ്ണൻ എന്നിവരുടെ വീണ കച്ചേരിയും അരങ്ങേറി ബോംബെ ഗണേഷ് മൃദംഗത്തിലും മങ്ങാട് പ്രമോദ് ഘടത്തിലും പക്കമേളമൊരുക്കി