Header 1 = sarovaram
Above Pot

ഗതാഗതക്കുരുക്കിന് അഞ്ച് വർഷം കൊണ്ട് പരിഹാരം: മന്ത്രി മുഹമ്മദ് റിയാസ്

ഗുരുവായൂർ : സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഞ്ച് വർഷം കൊണ്ട് പരിഹരിക്കാനാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേച്ചേരി – അക്കിക്കാവ് ബൈപാസിൻ്റെ 0/000 മുതൽ 9/880 വരെയുള്ള നവീകരണ നിര്‍മ്മാണോദ്ഘാടനം പന്നിത്തടം സെന്ററില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. 2022ൽ തന്നെ ഈ പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ഗതാഗതക്കുരുക്ക് ഏറെ രൂക്ഷമായ കേച്ചേരി ജംഗ്ഷന്റെ വികസന പ്രവർത്തനങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള സാധ്യത കൈക്കൊള്ളുമെന്നും ഇതിന് മുൻഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

Astrologer

എ സി മൊയ്തീൻ എം എൽ എ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം എൽ എ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ വി വല്ലഭൻ, ജലീൽ ആദൂർ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മീന സാജൻ, രേഖ സുനിൽ, ചിത്ര വിനോബാജി, കെ രാമകൃഷ്ണൻ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ വി എസ് മനീഷ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ എ സുജിത്, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

2016 കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9.88 കി.മീ ദൂരത്തില്‍ 32.67 കോടി രൂപ അടങ്കലിലാണ് കേച്ചേരി-അക്കിക്കാവ് ബൈപാസ് നിര്‍മ്മാണം നടക്കുന്നത്. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള പ്രഥീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനമാണ് കെ.ആര്‍.എഫ്.ബിയുടെ മേല്‍നോട്ടത്തില്‍ പ്രവൃത്തി നിര്‍വ്വഹിക്കുന്നത്. നടപ്പാതയടക്കം 12 മീറ്റർ വീതിയിലാണ് റോഡിൻ്റെ നിർമ്മാണം

ചൂണ്ടല്‍, ചൊവ്വന്നൂര്‍, കടങ്ങോട്, പോര്‍ക്കുളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ ബൈപാസ് റോഡ് തൃശൂർ – മലപ്പുറം റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ബൈപാസ്സുകളിലൊന്നാണ്

Vadasheri Footer