Above Pot

ഗാസയിൽ നാല് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു.

ന്യൂഡൽഹി: ഗാസയിൽ നിലവിൽ നാല് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും അവരെ ഇപ്പോൾ ഒഴിപ്പിക്കാൻ ബുദ്ധിമാട്ടണെന്നും വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാൽ ഉടനെ അവരെ തിരച്ചെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയും വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ അഷ്കലോണിൽ ഒരു ഇന്ത്യക്കാരിക്ക് പരിക്കേറ്റിരുന്നു

ഗാസയിലെ സ്ഥിതിഗതികൾ കാരണം ഒഴിപ്പിക്കൽ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ അവസരം കിട്ടിയാൽ അവരെ ഉടൻ പുറത്തെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു

കുടുങ്ങി കിടക്കുന്നവരിൽ ഒരാൾ വെസ്റ്റ് ബാങ്കിലാണ്. ഗാസയിൽ ഇന്ത്യക്കാർ അരും മരിച്ചതായി ഇതുവരെ റിപ്പോർട്ടില്ല. ഇസ്രയേലിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ആദാരം അർപ്പിച്ചു. എല്ലാത്തരത്തിലുമുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു. ഭീകരതയ്ക്കെതിരെ രാജ്യാന്തര സമൂഹം ഒരുമിച്ചു രംഗത്തെത്തണമെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി

അതെ സമയം ഇസ്രായേൽ സൈന്യം. ലെബനണിലെ ഹിസ്ബുള്ള ഭീകര സംഘത്തിന്റെ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേലിൽ നടന്ന ഹിസ്ബുള്ള ഭീകരരുടെ ആക്രമണത്തിന് മറുപടിയായാണ് സൈന്യം പ്രത്യാക്രമണം നടത്തിയതെന്ന് പ്രതിരോധ സേന വ്യക്തമാക്കി.ഹിസ്ബുള്ള കേന്ദ്രമായ റോഷ് ഹനിക്രയിലേക്കും ഇസ്രായേൽ െൈസന്യം വ്യോമാക്രമണം നടത്തി. ഹമാസ് ഭീകരരുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് അതിർത്തി പ്രദേശങ്ങളിൽ ഹിസ്ബുള്ള ഭീകരരുടെ ആക്രമണം ഉണ്ടായത്. അതിർത്തിയിലെ നിരവധി സൈനിക പോസ്റ്റുകൾ ഹിസ്ബുള്ള ഭീകരസംഘം ആക്രമിച്ചു. ലെബനനിൽ നിന്ന് ഒമ്പത് റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തി

കിര്യത് ഷ്‌മോണയിൽ ഉൾപ്പെടെ നിരവധി സമീപ പ്രദേശങ്ങളിൽ സൈറണുകൾ സ്ഥാപിച്ചതായി പ്രതിരോധ സൈന്യം അറിയിച്ചു.രണ്ട് ദിവസം മുമ്പും ഹിസ്ബുള്ള ഭീകര സംഘത്തിനെതിരെ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയിരുന്നു. ലെബനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു സേന വ്യോമാക്രമണം നടത്തിയത്. ഹമാസ് ആക്രമണത്തെ തുടർന്ന്ഗാസ മുനമ്പിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നതിനിടയിലാണ് സംഘർഷം രൂക്ഷമായത്.ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന ഗാസയിലേക്ക് സഹായവുമായി എത്തിയ ട്രക്കുകള്‍ കടത്തിവിടാന്‍ സമ്മതിച്ച് ഈജിപ്ത്.യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്ച്ചചചെയ്തതിന് പിന്നാലെ റഫാ അതിര്ത്തി തുറക്കാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍-സിസി സമ്മതം അറിയിച്ചു

എന്നാല്‍ ഗാസയിലെ ആളുകളെ റഫാ അതിര്ത്തി വഴി ഈജിപ്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ഈജിപ്തിലെ സിനായി ഉപദ്വീപില്‍ നിന്ന് വരുംദിവസങ്ങളില്‍ 20 ട്രക്കുകളിലായി ഗാസയിലേക്ക് മാനുഷിക സഹായമെത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. റഫാ അതിര്ത്ത യിലൂടെയുള്ള സഹായം തടയില്ലെന്ന് ഇസ്രയേലും അറിയിച്ചിട്ടുണ്ട്. നിലിവല്‍ 20 ട്രക്കുകള്‍ കടത്തിവിടാന്‍ മാത്രമാണ് ഈജിപ്ത് സമ്മതം അറിയിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങള്‍ അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, 23 ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന ഗാസയില്‍ ഇസ്രായേലിന്റെ അഭൂതപൂര്വംമായ ബോംബാക്രമണവും ഉപരോധവും കാരണം ആളുകള്‍ കൂട്ടത്തോടെ കുടിയേറാനുള്ള നീക്കങ്ങളില്‍ ഈജിപ്തിന് ആശങ്കയുണ്ട്. അത്തരത്തില്‍ കൂട്ടത്തോടെയുള്ള കുടിയേറ്റം ഈജിപ്ഷ്യന്‍ ഉപദ്വീപായ സിനായിയെ ഇസ്രായേലിനെതിരായ ആക്രമണങ്ങളുടെ താവളമാക്കിമാറ്റുമെന്ന് അബ്ദേല്‍ ഫത്താഹ് അല്‍-സിസി ബൈഡനോട് ആശങ്കയറിയിച്ചു

ഗാസ നിവാസികളെ അഭയാര്ഥിശകളാക്കാനും ഈജിപ്തിലേക്ക് കുടിയേറാനും നിര്ബാന്ധിതരാക്കുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അബ്ദേല്‍ ഫത്താഹ് പറഞ്ഞു.’സൈനിക മാര്ഗലങ്ങളിലൂടെയോ മറ്റു ബലപ്രയോഗങ്ങളിലൂടെയോ പാലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് നിര്ബ്ന്ധിതമായി കുടിയിറക്കുന്നതിലൂടെ പാലസ്തീന്‍ പ്രശ്‌നം പരിഹരിക്കാനുള്ള ഏതൊരു ശ്രമവും ഈജിപ്ത് തള്ളുന്നു. മേഖലയിലെ രാജ്യങ്ങളുടെ ചെലവില്‍ ഇത് നടപ്പാകില്ല’, അദ്ദേഹം കൂട്ടിച്ചേര്ത്തു