Above Pot

കടപ്പുറം സുനാമി കോളനിയിൽ കഞ്ചാവ് വിൽപ്പനക്കാരായ രണ്ടു യുവാക്കൾ പിടിയിൽ

ചാവക്കാട് : കടപ്പുറം സുനാമി കോളനി കേന്ദ്രീകരിച്ച് ചാവക്കാട് എക്സൈസ് – പോലീസ് സംയുക്ത റെയ്ഡിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടി യിൽ. തൊട്ടാപ്പ് കടവിൽ വീട്ടിൽ അജ്മൽ (22 ),സുനാമി കോളനി പുതു വീട്ടിൽ അർഷാദ് (22 ) എന്നവരെയാണ് എക്സൈസ് ഇൻസ്പക്ടർ ഹരീഷ്. സി. യു വിന്റെ നേതൃത്ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് . ഇവരിൽ നിന്നും വില്പനക്ക് സൂക്ഷിച്ച
48 ഗ്രാം കഞ്ചാവും പിടികൂടി

Astrologer


. പ്രതികൾ സുനാമി കോളനി കേന്ദ്രീ കരിച്ച് വലിയ തോതിൽ മയമയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു .കോളനി കേന്ദ്രീകരിച്ച് പുറത്തു നിന്നുള്ള ചെറുപ്പക്കാർ വന്നു തമ്പടിക്കുന്നത് സംബന്ധിച്ച പരാതിയിലാണ് പ്രതികൾ പിടിയിലായത് . സംയുക്ത പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ കെ ഹബീബ് , പി എൽ ജോസഫ് , ഗ്രെയ്ഡ് എസ്.ഐ , പി കെ ഉമേഷ് , ഗ്രെയ്ഡ്എ എസ് ഐ, പി എം i ജോസ് , സി ഇ ഒ മാരായ എ എൻ ബിജു , അബ്ദുൾ റഫീക്ക് , സി പി ഒ
സി ജെ ജോഷി , കെ എസ് നിപിൻ എന്നിവരും പങ്കടുത്തു

Vadasheri Footer