Header 1 vadesheri (working)

തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട, പിടികൂടിയത് 220 കിലോ കഞ്ചാവ്

Above Post Pazhidam (working)

തൃശ്ശൂര്‍: തൃശ്ശൂരില്‍ 220 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ സ്വദേശികളായ വിവേക്, രൂപേഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു.

First Paragraph Rugmini Regency (working)

ഇവര്‍ മണ്ണുത്തിക്ക് സമീപം ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് കാറുകളും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി അനില്‍കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക സംഘമാണ് തൃശ്ശൂരിലെത്തി കഞ്ചാവ് വേട്ട നടത്തിയത്. ആന്ധ്രയില്‍ നിന്ന് എത്തിച്ച കഞ്ചാവ് തൃശ്ശൂരിലെ വിവിധ മേഖലകളില്‍ കൈമാറാനായിരുന്നു പ്രതികളുടെ നീക്കം.

Second Paragraph  Amabdi Hadicrafts (working)