Above Pot

വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ആധുനിക കോളനിവത്ക്കരണം ആപൽക്കരം : തേറമ്പിൽ

തൃശൂർ : യൂറോപ്യൻ കോളനിവത്ക്കരണം ആയുധബലത്തിൽ ആയിരുന്നെങ്കിൽ ഭാരതത്തിൽ, വിശ്വാസത്തെ ആയുധമാക്കിയാണ് ഭരണകർത്താക്കൾ ആധുനിക കോളനിവത്ക്കരണം നടത്തുന്നത് അത്യന്തം ആപത്കരമാണെന്നും ഇവിടെയാണ് മഹാത്മജി ലോകത്തെ പഠിപ്പിച്ച അഹിംസാ സിദ്ധാന്തം വർത്തമാനകാലത്തിന്റെ പ്രതീക്ഷയായി മാറുന്നതെന്നും പ്രമുഖ ഗാന്ധിയും മുൻ സ്പീക്കറുമായ അഡ്വ: തേറമ്പിൽ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു .ഗാന്ധിദർശൻ സമിതിയുടെ സംസ്ഥാന ജനറൽ കൗൺസിൽ തൃശൂർ ഡി.സി.സി.ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി വി.സി.കബീർ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന ഭാരവാഹികളായ പരശുവയ്ക്കൽ രാധാകൃഷ്ണൻ, കമ്പറ നാരായണൻ, കറ്റാനം ഷാജി, പി.എസ്.മുരളീധരൻ, ബദറുദ്ദീൻ ഗുരുവായൂർ, അഡ്വ: രാജീവൻ കെ.കെ.,
ബാവ മലപ്പുറം, പ്രവീൺ കോഴിക്കോട്, ഭാസ്കരൻ മാസ്റ്റർ കണ്ണൂർ, സാബു പെരുമ്പാവൂർ, ഹരിദാസ് കെ. ഡി, ഫ്രഡറിക് കൊല്ലം, ഭാസ്കരൻനായർ തിരുവനന്തപുരം, മൊയ്തീൻ’ മണക്കാട്, പ്രഭാകരൻ മാസ്റ്റർകാസർകോട്,ബക്കർ സി.പുന്ന, സജീവൻ നടത്തറ തുടങ്ങിയവർ പ്രസംഗിച്ചു.

First Paragraph  728-90