കർഷകർക്ക് ഐക്യദാർഢ്യം, ഗാന്ധി ദർശൻ ഹരിത വേദി ധർണ്ണ നടത്തി.

">

ഗുരുവായൂർ: കേരള പ്രദേശ് ഗാന്ധി ദർശൻ ഹരിത വേദി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ കർഷക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗുരുവായൂർ ഗാന്ധി സ്മൃതി മണ്ഡപത്തിനു മുന്നിൽ ധർണ്ണ നടത്തി. ധർണ ഗുരുവായൂർ മുനിസിപ്പൽ കൗൺസിലർ സൂരജ് ഉദ്ഘാടനം ചെയ്തു. കെ പി ജി ഡി ജില്ലാ ഉപാദ്ധ്യക്ഷൻ വി.കെ. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു . കൗൺസിലർമാരായ കെ പി എ റഷീദ്, മാഗി ആൽബർട്ട്, മഹറൂഫ് എന്നിവർ സംസാരിച്ചു . ചടങ്ങിൽ ജില്ലാ സെക്രട്ടറി അഖിൽ നായർ സ്വാഗതവും ഐ ടി കോർഡിനേറ്റർ അഡ്വ. രാഹുൽ മാരക്കത്ത് നന്ദിയും പറഞ്ഞു. കെ പി ജി ഡി പ്രവർത്തകരായ ശശിധരൻ വൈലത്തൂർ , രാജേഷ് വി എം, ലോഹിതക്ഷൻ, രാജഗോപാൽ, വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors