Madhavam header
Above Pot

ഗബ്രിയേലച്ചൻ്റെ 108 മത് ജന്മദിനത്തിൽ 108 പേർ രക്തം ദാനം ചെയ്തു

തൃശൂർ : അമല ആശുപത്രി സ്ഥാപകനായ ഗബ്രിയേലച്ചൻ്റെ 108 – മത് ജന്മദിനം പ്രമാണിച്ച് അമല മെഡിക്കൽ കോളേജിൽ ഡോക്ടേഴ്സും നഴ്സുമാരും വിദ്ധ്യാർത്ഥികളും ഗബ്രിയേലച്ചൻ്റെ ശിഷ്യഗണങ്ങളും ചേർന്ന് 108 പേർ രക്തം ദാനം ചെയ്തു.

Astrologer

രാവിലെ 11:30 ന് അമല ചാപ്പലിൽ നടന്ന പൊതു മീറ്റിങ്ങിൽ ഗബ്രിയേലച്ചനോടൊപ്പം ജോലി ചെയ്ത, ഫാ. ജോൺ തറയിൽ സി.എം.ഐ. , അമല മെഡിക്കൽ കോളേജ് ഡയറക്ടർ, ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ. അസോസിയറ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി സി.എം ഐ ., ഡോ . വിനു വിപിൻ, ഗബ്രിയേലച്ചൻ്റെ ബന്ധു , ഗബ്രിയേൽ, അമല നഴ്സിങ്ങ് സ്ക്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനി എസ്. സി. വി. , നഴ്സിങ്ങ് വിദ്ധ്യർത്ഥിനി ജെന്ന ജോൺ , ബ്ലഡ് ബാങ്ക് ഇൻ ചാർജ്ജ് , സിസ്റ്റർ എലിസബത്ത് എസ്. എച്ച്. എന്നിവർ പ്രസംഗിച്ചു.

എച്ച്.ഡി. എഫ്.സി. ഡെപ്യൂട്ടി മാനേജർ . അജിതൻ നഴ്സിങ്ങ് വിദ്ധ്യാർത്ഥിനികൾ ഒരുക്കിയ സന്ന ദ്ധ രക്ത ദാന ക്കാരുടെ പേരുവിവരങ്ങൾ അടങ്ങിയ ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു

Vadasheri Footer