ഇ.ജയകൃഷ്ണൻ അനുസ്മരണ സമ്മേളനവും, അവാർഡ് ദാനവും നടത്തി
ഗുരുവായൂർ : ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന ട്രഷററും, ഓർഗനൈസിങ് സെക്രട്ടറിയും ആയിരുന്ന എള്ളാത്ത് ജയകൃഷ്ണന്റെ ഒന്നാം ശ്രാദ്ധ ദിനത്തോടനുബന്ധിച്ചു, അനുസ്മരണ സമ്മേളനവും, മികച്ച വ്യവസായ സംരംഭകർക്കുള്ള ജയകൃഷ്ണൻ സ്മാരക പ്രഥമ പുരസ്കാരവിതരണവും നടന്നുജി. എൻ. എസ്. എസ്. കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ജി. എൻ. എസ്. എസ്. രക്ഷാധികാരി മഞ്ചേരി കെ. ആർ. ഭാസ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു സംസ്ഥാനപ്രസിഡന്റ് ഐ. പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു
മികച്ച വ്യവസായ സംരംഭകനുള്ള പുരസ്കാരം ഇൻടേൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ജി. മോഹനനും, യുവസംരംഭകനുള്ള പുരസ്കാരം വിസ്‌ഡം കോളേജ് പ്രൈവറ്റ് ലിമിറ്റഡ് എം. ഡി. കെ കൃഷ്ണകുമാറിനും ഭാസ്കരപ്പിള്ള സമ്മാനിച്ചു മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി. കെ. പ്രകാശിനെ ചടങ്ങിൽ ആദരിച്ചു രാധാകൃഷ്ണൻ കാക്കശ്ശേരി മുഖ്യാതിഥി ആയി.
കേരള സർക്കാരിന്റെ മികച്ച അധ്യാപകർക്കുള്ള അവാർഡ് കരസ്ഥമാക്കിയ സി. രാധാകൃഷ്ണൻ (നിലമ്പൂർ), എം. സുനിൽകുമാർ (വയനാട് ) എന്നിവരെയും, സിവിൽസർവീസ് പരീക്ഷയിൽആറാം റാങ്ക് ജേതാവായ കെ. മീരയേയും ചടങ്ങിൽ അനുമോദിച്ചു.
ദേശീയ നേതാക്കളായ ബാബുപണിക്കർ, രാമചന്ദ്രൻ പലേരി , എ. ആർ. ജി. ഉണ്ണിത്താൻ, ഹരികുമാർ മേനോൻ,സംസ്ഥാന ജനറൽ സെക്രട്ടറി റീജേഷ് നമ്പ്യാർ, നായർ സമുദായ നേതാക്കളായ വി. അച്യുതക്കുറുപ്പ്, എൻ. പ്രഭാകരൻ നായർ, കെ. ടി. ശിവരാമൻ നായർ കെ. രാജൻ, സംസ്ഥാന സെക്രെട്ടറി മധു. കെ. നായർ, ചാവക്കാട് താലൂക് സെക്രട്ടറി ശ്രീകുമാർ. പി. നായർ വൈസ് പ്രസിഡന്റ് ബേബി കരിപ്പോട്ട്,പുരുഷോത്തമൻ നായർ, വിനോദ് പുന്ന എന്നിവർ പ്രസംഗിച്ചു.