സുപ്രീംകോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാര്‍
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാര്‍. നാല് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതിയില്‍ നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് വി. രാമസുബ്രഹ്മണ്യം, ഹരിയാന-പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കൃഷ്ണ മുറാരി, രാജസ്ഥാന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. രവീന്ദ്ര ഭട്ട്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഹൃഷികേശ് റോയ് എന്നിവരാണ് പുതിയ ജഡ്ജിമാര്‍.
ഇവരെ നാലുപേരെയും സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31 ല്‍നിന്ന് 34 ആക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ജസ്റ്റീസ് എ.എം. സാപ്രേ വിരമിക്കുന്ന ഒഴിവിലേക്കാണ് ഒരു ജഡ്ജിയുടെ നിയമനം.
കോടതി പരസ്യം
ബഹു : ചാവക്കാട് സബ് കോടതി മുമ്പാകെ
<
O.S. 70/2018
തങ്കമണി ………………………… …………………….അന്യായം .
1 കുന്നംകുളം താലൂക്ക് അഞ്ഞൂര് വില്ലേജ് ദേശത്ത് മരത്താക്കര മരിച്ച വാസുണ്ണി മകൻ പ്രദീപ് പി ഒ അഞ്ഞൂർ 680523 ,
2 . കുന്നംകുളം താലൂക്ക് അഞ്ഞൂര് വില്ലേജ് ദേശത്ത് മരത്താക്കര മരിച്ച വാസുണ്ണി മകൻ പ്രദീഷ് പി ഒ അഞ്ഞൂർ 680523
3 , തുശൂർ താലൂക്ക് കൈപ്പറമ്പ് വില്ലേജ് ദേശത്ത് പോന്നൂർ വീട്ടിൽ മുരുകേശൻ ഭാര്യ സുലോചന പി ഒ കൈപ്പറമ്പ് – 680546…………………………….5,7,8പ്രതികൾ
മേൽ നമ്പ്രിൽ 5,7,8 പ്രതികൾക്കുള്ള സമൻസ് വാസ സ്ഥലത്തും , കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പർ കേസ് 01 /10 / 20 19 തിയ്യതിക്ക് വിചാരണക്ക് വെച്ചിട്ടുള്ളതാകുന്നു .ടി കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം ബഹു : കോടതിയിൽ ഹാജരായി ആക്ഷേപം ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം കേസ് നിങ്ങളെ കൂടാതെ തീർപ്പ് കൽപ്പിക്കുന്നതാണെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു .
എന്ന് 19/ 09/ 2019 , സി എസ് സുബ്രമണ്യൻ (ഒപ്പ്) അന്യായ ഭാഗം അഡ്വക്കെറ്റ്