കൊതുക് നശീകരണത്തിനുള്ള ഫോഗിങ്ങ് ശുദ്ധ തട്ടിപ്പാണെന്ന് നഗരസഭ ഹെൽത്ത് സൂപ്രണ്ട്
ഗുരുവായൂർ : കൊതുക് നശീകരണത്തിനുള്ള ഫോഗിങ്ങ് ശുദ്ധ തട്ടിപ്പാണെന്ന് നഗര സഭ ഹെൽത്ത് സൂപ്രണ്ട് കൗൺസിലിൽ സമ്മതിച്ചു . ഫോഗിങ് നടത്തുമ്പോൾ ഉണ്ടാകുന്ന വെളുത്ത പുക കാണുമ്പൊൾ കൊതുക് നശീകരണ പ്രവർത്തങ്ങൾ നടത്തുന്നുണ്ടെന്ന് ജനങ്ങൾക്ക് സംതൃപ്തി ഉണ്ടാകുമെന്നുമാത്രമാണ് ഇതിന്റെ ഫലമെന്നും എച്ച് എസ് പറഞ്ഞു .സ്ളാബ് മൂടിയ കാനയിൽ മാത്രമാണ് ഫോഗിംഗ് കൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കുകയുള്ളു . ഇതിനു വേണ്ടി നഗര സഭ മുടക്കുന്ന ലക്ഷകണക്കിന് വരുന്ന തുക പാഴാക്കി കളയുകയാണ് . പഴയതു പോലെ മരുന്നടി മാത്രമാണ് കൊതുക് നശീകരണത്തിനുള്ള മാർഗം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 2017 ൽ പത്തുമാസക്കാലം ഫോഗിങ് നടത്താൻ ഡീസൽ വാങ്ങിയ വകയിൽ പമ്പ് ഉടമക്ക് നൽകാനുള്ള 1,08,148 രൂപ കൗൺസിൽ പാസാക്കാനുള്ള അജണ്ട കൗൺസിലിൽ ചർച്ച ചെയ്യുമ്പോഴാണ് ഭരണ പ്രതിപക്ഷ കൗൺസിലർമാരെ ഞട്ടിച്ച് എച്ച് എസ് അപ്രിയ സത്യം വെളിപ്പെടുത്തിയത് .ദിവസേന 500 രൂപയുടെ ഡീസൽ വെറുതെ പുകച്ച് കളയുകയായിരുന്നു നഗര സഭ ഇത് വരെ ചെയ്തിരുന്നത് ചെയര്പേഴ്സൺ വി എസ് രേവതി അധ്യക്ഷത വഹിച്ചു .വൈസ് ചെയർ മാൻ കെ എപി വിനോദ് , മുൻ ചെയർ മാൻ പി കെ ശാന്ത കുമാരി ആന്റോ തോമസ് ബാബു ആളൂർ ,ഹംസ ,വിവിധ് ,സുരേഷ് വാരിയർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു