കേറ്ററിംഗ് പരിശീലന പരിപാടി ആരംഭിച്ചു

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ കീഴിലുള്ള മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായുള്ള 13 ദിവസത്തെ കേറ്ററിംഗ് പരിശീലന പരിപാടി ആരംഭിച്ചു. യൂണിയന് കീഴിലെ വനിതാ സ്വയംസഹായ സംഘങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 36 വനിതകൾക്കാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിന്റെ ഉദ്ഘാടനം നബാർഡ് എ.ജി.എം ദീപ.എസ്.പിള്ള നിർവ്വഹിച്ചു. യൂണിയൻ പ്രസിഡന്റ് പ്രൊഫ.എൻ.രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.മുരളീധരൻ, ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖ മാനേജർ വല്ലഭൻ, സി.പ്രസാദ്, കെ.ഗോപാലൻ, സി.കോമളവല്ലി, ടി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Astrologer