മംഗളൂരുവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി; ദുരന്തം ഒഴിവായി

മംഗളൂരു:  മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ഞായറാഴ്ച വൈകിട്ട് 5.40 മണിയോടെ ദുബൈയില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയത്.വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. റണ്‍വേയില്‍ നിന്നും തെന്നിമാറിയെങ്കിലും സുരക്ഷിതമായി തന്നെ വിമാനം നിര്‍ത്താന്‍ സാധിക്കുകയായിരുന്നു. ടാക്‌സിവേ വഴി ടെര്‍മിനലിലേക്കുള്ള ലാന്‍ഡിംഗിനിടെയാണ് സംഭവം.

Vadasheri

new consultancy

Astrologer

സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ വിമാനത്താവളത്തിൽ 2010ൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനം തെന്നി മറിഞ്ഞ് പൊട്ടി തെറിച്ച് 166 പേർ കൊല്ലപ്പെട്ടിരുന്നു ആ ദുരന്തത്തിൽ നിന്നും 8 പേർ മാത്രമാണ് രക്ഷപ്പെട്ടത് .

buy and sell new

Astrologer