
ഗുരുവായൂരിലെ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ വ്യാജ പ്രചരണം

ഗരുവായൂർ :ഗുരുവായൂർ ക്ഷേത്ര പരിസരത്തെ വ്യാപാര സ്ഥാപനങ്ങളെ തകർക്കുന്നതിനായുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും സോഷ്യൽ മീഡിയ യിലൂടെയുള്ള വ്യാജപ്രചരണങ്ങൾ പ്രചരിപ്പിക്കുന്ന ഉറവിടം കണ്ടെത്തെണമെന്നും കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ആവശ്യപ്പെട്ടു

സമൂഹ മാധ്യമങ്ങളിലൂടെ ഗുരുവായൂർ ക്ഷേത്ര പരിസരത്തെ കുടിവെള്ള ശ്രോതസ്സുകൾ പൂർണ്ണമായും മലിനമാണെന്നും ക്ഷേത്ര പരിസരത്തെ കല്യാണ മണ്ഡപങ്ങളിൽ സദ്യ നടത്തരുതെന്നും , കൂൾ ബാറുകളിൽ നിന്ന് ജൂസുകളോ , ഹോട്ടലിൽ നിന്നും ഭക്ഷണമോ കഴിക്കരുത് എന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് വ്യാജ പ്രചരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരാതി നൽകിയത് .

ക്ഷേത്ര പരിസരത്തെ വ്യാപാര മേഖലയെ തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെയുള്ള സന്ദേശത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഓഫീസർക്കും , തൃശൂർ ജില്ല പോലീസ് മേധാവിക്കും കെ.എച്ച്. ആർ.എ പരാതി നൽകി

അടിയന്തിര എക്സിക്യൂട്ടിവ് യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു കെ എച്ച് ആർ എ സംസ്ഥാന ട്രഷറർ സി.ബിജുലാൽ ഉദ്ഘാടനം ചെയ്തു ജില്ലാ ഉപദേശകസമിതി അംഗം ജി.കെ. പ്രകാശ് സ്വാമി നേതാക്കളായ രവീന്ദ്രൻ നമ്പ്യാർ, എൻ . കെ രാമകൃഷ്ണൻ, കെ.പി. സുന്ദരൻ, ഒ.കെ. നാരായണൻ നായർ, രാജേഷ് ഗോകുലം , സിജോ കണ്ടാണ്ണശ്ശേരി, സന്തോഷ് എം. എം , ചന്ദ്രബാബു, അഷറഫ് എൻ.പി. സൂരജ് ബാബു, അബൂബക്കർ ബർക്കത്ത് രഞ്ജിത്ത് വിനായക എന്നിവർ സംസാരിച്ചു

