യുവതിക്ക് ദുബായിൽ പീഡനം , പെൺ വാണിഭക്കാരന്റെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത്‌ കോൺഗ്രസ് മാർച്ച്

">

ചാവക്കാട് : ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ദുബായിൽ കൊണ്ട് പോയി പീഡനത്തിരയാക്കിയ കോട്ടപ്പുറത്തെ പെൺവാണിഭ കച്ചവടക്കാരനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപെട്ട് .. യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി… സ്ത്രീ സംരക്ഷണം പറഞ്ഞ് വനിതാ മതിൽ തീർക്കുന്നവർ സ്വന്തം പ്രസ്ഥാനത്തിൽ പെൺവാണിഭക്കാരെ സംരക്ഷിക്കുന്ന നിലപാട് അപഹാസ്യ മാണെന്ന് പ്രതിഷേധ സദസ്സ് ഉത്ഘാടനം ചെയ്ത ബ്ലോക്ക് ജനറൽസെക്രട്ടറി കെ.വി സത്താർ അഭിപ്രായപ്പെട്ടു . പ്രതിയെ അറസ്റ്റ് ചെയ്യുന്നവരെ നിരന്തരമായ സമരങ്ങൾ ഉണ്ടാകു മെന്നും അദ്ദേഹം പറഞ്ഞു. തബ്ഷീർമഴുവൻഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. എച്ച് എം നൗഫൽ. നിഖിൽ ജി കൃഷ്ണൻ, അഷറഫ് ബ്ലാങ്ങാട് , അനീഷ് പാലയൂർ, നൗഷാദ് പുന്ന,മുജീബ് പുന്ന,ഷെമീം, അശ്വിൻ. ജസ്മൽ. ജഷീഷ്,പി .ജി അനസ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Sponsors