Above Pot

ചാവക്കാട് തിരുവത്രയിലെ സി പി എം ലീഗ് സംഘർഷം, അഞ്ച് സി പി എം പ്രവർത്തകർ അറസ്റ്റിൽ

ചാവക്കാട്: തിരുവത്ര ചെങ്കോട്ടയിൽ കഴിഞ്ഞ ദിവസമുണ്ടായ സി.പി.എം-ലീഗ് സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ചു സി.പി.എം പ്രവർത്തകരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

First Paragraph  728-90

തിരുവത്ര സ്വദേശികളായ തെരുവത്ത് വീട്ടിൽ ഫാരിസ് (27), ചിങ്ങാനാത്ത് അക്ബർ (27), തൊണ്ടൻപിരി ബാദുഷ (36), പാണ്ടികശാലപറമ്പിൽ നാസർ (24), ചാലിൽ മിദ്‌ലാജ്(20) എന്നിവരാണ് അറസ്റ്റിലായത്.

Second Paragraph (saravana bhavan

നഗരസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിടെ ലീഗ് ഓഫീസിനു മുകളിൽ കയറി സി പി ഐ എം പ്രവർത്തകർ പാർട്ടി പതാക വീശിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. അഞ്ചു യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.