ഹംസക്കുട്ടിയുടെ മരണം. ജില്ലാ കലക്ടറും ഫിഷറീസ് ഡി.ഡി.പി.യും അന്വേഷിക്കും

">

ചാവക്കാട്: കടപ്പുറം മുനക്കക്കടവ് അഴിമുഖത്ത് മൽസ്യബന്ധനത്തിനിടെ വഞ്ചി അപകടത്തിൽ മത്സ്യത്തൊഴിലാളി പുതുവീട്ടിൽ ഹംസക്കുട്ടി മരണപ്പെട്ട സംഭവം തൃശ്ശൂർ ജില്ലാ കലകടറും ഫിഷറീസ് ഡി.ഡി.പി.യും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്’ ഉത്തരവിട്ടതായി കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ അറിയിച്ചു. ഈ വിഷയത്തിൽ നീതിപൂർവ്വമായ അന്വേഷണമുണ്ടാകണമെന്നും 25 ലക്ഷം രൂപ ഹംസക്കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹംസക്കുട്ടിയും മകൻ ഷഫീഖും മൽസ്യബന്ധനത്തിനിടെ കടലിൽ അപകടത്തിൽ പെട്ട സമയം തൊട്ടടുത്ത കോസ്റ്റൽ പോലീസ് സ്‌റ്റേഷനിൽ രക്ഷാ പ്രവർത്തനങ്ങൾക്കായി രക്ഷാ ബോട്ട് വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമീപിച്ചെങ്കിലും സഹായിച്ചില്ലെന്ന് അന്ന് തന്നെ ആരോപണമുയർന്നിരുന്നു. ബോട്ടിന്റെ ഡ്രൈവർ ഇല്ലാത്തതാണ് ബോട്ട് ഇറക്കാതിരിക്കാൻ കാരണമായി ആ സമയം കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ പരിചയസമ്പന്നരായ ഒട്ടേറെ നാട്ടുകാരായ ബോട്ട് ഡ്രൈവർമാർ ബോട്ട് ഇറക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ടും കോസ്റ്റൽ പോലീസ് അനുവദിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors