
ഗുരുവായൂരില്‍ പ്ലാറ്റിനം പഞ്ചരത്ന ഫ്‌ളാറ്റില്‍ തീപ്പിടിത്തം

ഗുരുവായൂർ: ഗുരുവായൂർ മമ്മിയൂരില്‍ ഫ്‌ളാറ്റില്‍ തീപ്പിടിത്തം, പ്ലാറ്റിനം പഞ്ചരത്ന എന്ന പേരിലുള്ള ഫ്ലാറ്റിന്റെ മൂന്നാം നിലയിലാണ് തീ പടർന്നത്. കെട്ടിടയുടമ ഗോപകുമാറിന്റേതാണ് ഫ്‌ളാറ്റ്. രാവിലെ ആറേ മുക്കാലോടെ ഫ്‌ളാറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാരൻ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ എം.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ ഫയർഫോഴ്സ് സംഘം ഉടനെയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് അറിയുന്നു. കമ്പ്യൂട്ടർ ,ഫർണിച്ചറുകൾ എന്നിവ കത്തി നശിച്ചിട്ടുണ്ട്. ഫയർമാൻമാരായ ബിജോ ഈ നാശു ,അജിത്, മനോജ് എന്നിവരും തീയണക്കൽ സംഘത്തിലുണ്ടായിരുന്നു.
