Above Pot

അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയിൽ 76,811 പുതിയ വോട്ടർമാർ

തൃശൂർ : ജില്ലയിൽ അന്തിമ വോട്ടർപട്ടിക പ്രകാരം 76,811 പുതിയ വോട്ടർമാർ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 2019 ഏപ്രിൽ നാല് വരെയുള്ള പുതുക്കിയ പട്ടികയാണിത്. പുതിയ വോട്ടർമാരിൽ പുരുഷ വോട്ടർമാർ 38,272, സ്ത്രീ വോട്ടർമാർ 38,534, മൂന്നാംലിംഗക്കാർ 5 എന്നിങ്ങനെയാണുള്ളത്. 2019 ജനുവരി 30ന് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് ഇത്രയും പേർ പേര് ചേർത്തത്. അന്തിമ പട്ടികപ്രകാരം ജില്ലയിലെ ആകെ വോട്ടർമാർ 24,36,393 പേരാണ്. ഇതിൽ 12,65,356 സ്ത്രീ വോട്ടർമാരും 11,71,011 പുരുഷ വോട്ടർമാരുമാണുള്ളത്. മൂന്നാംലിംഗ വിഭാഗത്തിൽ നിന്ന് 26 പേരും വോട്ടർപട്ടികയിലുണ്ട്.

First Paragraph  728-90

ജില്ലയിൽ 18 നും 19 വയസ്സിനും ഇടയിലുള്ള 50,628 പേർ വോട്ടർപട്ടികയിൽ പുതുതായി ഇടം നേടിയിട്ടുണ്ട്. ഇതിൽ 26,182 പുരുഷ വോട്ടർമാരും 24,441 സ്ത്രീ വോട്ടർമാരുമാണ്. 5 പേരാണ് മൂന്നാം ലിംഗ വിഭാഗത്തിൽ നിന്നുള്ളത്. ജില്ലയിലെ ആകെ പ്രവാസി വോട്ടർമാർ 3650 പേരാണ്. ഇതിൽ പുരുഷ വോട്ടർമാർ 3,235 ഉം സ്ത്രീ വോട്ടർമാർ 414 ഉം ആണ്. മൂന്നാം ലിംഗക്കാരിൽ നിന്ന് ഒരു പ്രവാസിയും വോട്ടർ പട്ടികയിലുണ്ട്. 100 വയസ്സിനു മുകളിൽ പ്രായമുള്ള 70 പേരാണ് വോട്ടർപട്ടികയിലുള്ളത്. 29 പുരുഷന്മാരും 41 സ്ത്രീകളുമാണ് 100 വയസ്സിനു മുകളിൽ കടന്ന ജില്ലയിലെ സമ്മതിദായകർ. 1,646 സർവ്വീസ് വോട്ടർമാരും ജില്ലയിലുണ്ട്.

Second Paragraph (saravana bhavan

ജില്ലയിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ ആലത്തൂരിൽ 12,64,471, തൃശൂരിൽ 13,36,399, ചാലക്കുടിയിൽ 12,29,476 എന്നിങ്ങനെയാണ് വോട്ടർമാർ. ആലത്തൂരിൽ 6,18,629 പുരുഷ വോട്ടർമാരും 6,45,838 സ്ത്രീ വോട്ടർമാരും 4 മൂന്നാം ലിംഗക്കാരുമുണ്ട്. തൃശൂരിൽ പുരുഷ വോട്ടർമാർ 6,42,942, സ്ത്രീ വോട്ടർമാർ 6,93,440, മൂന്നാം ലിംഗക്കാർ 17 എന്നിങ്ങനെയാണ്. ചാലക്കുടിയിൽ 5,99,214 പുരുഷ വോട്ടർമാരും 6,30,254 സ്ത്രീ വോട്ടർമാരുമുണ്ട്. ഇവിടെ 8 പേരാണ് മൂന്നാം ലിംഗക്കാരായിട്ടുള്ളത്.
ആലത്തൂർ ലോക്‌സഭാ മണ്ഡലം ഉൾപ്പെടുന്ന ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുളളത് വടക്കാഞ്ചേരിയിലാണ്. 2,00,074 വോട്ടർമാരാണ് വടക്കാഞ്ചേരിയിലുള്ളത്. ചേലക്കരയിൽ 1,87,550, കുന്നംകുളത്ത് 1,83,761 എന്നിങ്ങനെയാണ് വോട്ടർമാർ. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ മണലൂർ നിയോജക മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാരുള്ളത്. 2,05,470 പേർ. ഏറ്റവും കുറവ് തൃശൂർ നിയോജക മണ്ഡലത്തിലാണ്. 1,69,008 വോട്ടർമാരാണ് ഇവിടെയുള്ളത്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ജില്ലയിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങളിൽ 1,85,816 വോട്ടർമാരുള്ള ചാലക്കുടി നിയമസഭാ മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാരുള്ളത്. ഏറ്റവും കുറവ് വോട്ടർമാർ കയ്പമംഗലം നിയോജക മണ്ഡലത്തിലാണ്. 1,61,133 പേരാണ് ഇവിടെയുള്ളത്.