ഐ പി എസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിപിന്‍ കാര്‍ത്തിക് ഒടുവില്‍ പിടിയിലായി
ഗുരുവായൂര്‍ ∙ വ്യാജ ഐപിഎസ്സുകാരന്‍ വിപിന്‍ കാര്ത്തി ക് ഒടുവില്‍ പോലിസ് പിടിയില്‍.പാലക്കാട് ചിറ്റൂരില്‍ വെച്ചാണ് പോലിസ് പിടിയിലായത് വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പു നടത്തിയ കേസില്‍ വിപിന്‍ ഒളിവിലായിരുന്നു. വിപിന്റെ അമ്മ ശ്യാമളയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഐപിഎസുകാരനാണെന്നും അസിസ്റ്റന്റ് പബ്ലിക് ഇന്ഫറര്മേനഷന്‍ ഓഫിസറാണെന്നും തെറ്റിദ്ധരിപ്പിപിച്ച് അമ്മയും മകനും ചേര്ന്നാ യിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ ശമ്പള സര്ട്ടി്ഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്നി ന്നായി ഇരുവരും ചേര്ന്ന് രണ്ട് കോടിയോളം രൂപ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഈ പണം ഉപയോഗിച്ച് 12 ഓളം ആഢംബരകാറുകള്‍ വാങ്ങുകയും ഇത് മറിച്ചുവിറ്റ് പണമുണ്ടാക്കുകയുമായിരുന്നു. തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവര്ക്ക്ി ഗുരുവായൂര്‍ താമരയൂരില്‍ ഫ്ളാറ്റുമുണ്ട്. ഫ്ളാറ്റിലെ വിലാസത്തിലുള്ള ആധാര്‍ നല്കിൂയാണ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നത്. തുടര്ന്ന് ഒരു ബാങ്കില്നിുന്ന് വായ്പെടുത്തതിന്റെ തിരിച്ചടവുകള്‍ പൂര്ത്തി യാക്കിയതായുള്ള രേഖകള്‍ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കില്‍ നല്കു്ക. അഞ്ചുലക്ഷം രൂപ മിനിമം ബാലന്സാ്യി കാണിക്കുകയും ചെയ്യും.
ഐടി മുതൽ ഐപിഎസ് വരെ വിപിൻ കാർത്തികിന്റെ പേരിൽ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് പതിനഞ്ചോളം കേസുകളാണ്. ഗുരുവായൂരിൽ ഐപിഎസ് ചമഞ്ഞ് ബാങ്കിനെ കബളിപ്പിച്ച് വിപിൻ കാർത്തിക് വായ്പ എടുത്തിരുന്നു. തിരുവനന്തപുരം മുതൽ കാസൽകോട് വരെ വിപിനും അമ്മയും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും സാഹചര്യത്തിനനുസരിച്ച് വിപിൻ തൊഴിൽ മാറ്റും. ചില സ്ഥലങ്ങളിൽ ഐടി ഉദ്യോഗസ്ഥനായിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. വിപിന്റെ വാക്ചാതുരിയിലാണ് പലരും വീണത്. വായ്പ എടുത്ത ബാങ്കിനും പറ്റിയ അബദ്ധം ഇതുതന്നെയാണ്.
ഐപിഎസുകാരനാണെന്നു പറഞ്ഞപ്പോൾ ബാങ്ക് അധികൃതർ വിശ്വസിച്ചു. സാലറി സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെടുത്തു. പലയിടത്തു നിന്ന് മുമ്പും തട്ടിപ്പു നടത്തിയിരുന്നതിനാൽ ബാങ്കിൽ പണമുണ്ടായിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റിന് അതും നൽകി. ബാങ്കുകാർ കൂടുതൽ പരിശോധനയ്ക്ക് നിന്നില്ല.
ഫെബ്രുവരി 16നു അടൂരിലുള്ള യുവതിയുമായി വിവാഹം റജിസ്റ്റർ ചെയ്യാനായി ഗുരുവായൂർ കോട്ടപ്പടി സബ് റജിസ്ട്രാർ ഓഫിസില്‍ വരന്റെയും വധുവിന്റെയും ഫോട്ടോ പതിച്ചു വിവാഹ അറിയിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിൽ കാണിച്ച ജോലി ‘എഎസ്പി’ എന്നാണ്. പെൺകുട്ടിയുടെ വീട്ടുകാരോടും ഐപിഎസ് കള്ളം തന്നെയാണ് പറഞ്ഞത്. പൊലീസുകാരിൽ പലരെയും വിവാഹത്തിനും ക്ഷണിച്ചിരുന്നു. തൃശൂരുള്ള ഒരു ജിമ്മിലും ഇയാൾ അംഗമായിരുന്നു. അവിടെയും പറഞ്ഞത് ഇതേ കള്ളമാണ്.
. ഗുരുവായൂരിലെ ബാങ്ക് ഉദ്യോഗസ്ഥയിൽ നിന്ന് 97 പവനും 25 ലക്ഷവും തട്ടിയെടുത്തിരുന്നു . ഗുരുവായൂര്‍ സ്റ്റേഷനില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഒരു പോലീസുകാരന്‍ വിപിന്‍ കാര്‍ത്തിക്കുമായി സംസാരിച്ചപ്പോള്‍ ഉണ്ടായ സംശമാണ് പോലിസ് അന്വേഷണത്തില്‍ എത്തിയത് . പോലീസിന്റെ അന്വേഷണത്തില്‍ ഉണ്ടായ വീഴ്ചയാണ് ഗുരുവായൂരില്‍ നിന്നും ഇവര്‍ രക്ഷപ്പെടുവാന്‍ ഇടയായത് . പിന്നീട് കോഴിക്കോട് താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ച പോലിസ് വീട് വളഞ്ഞെങ്കിലും ടെറസില്‍ നിന്നും എടുത്തു ചാടി വിപിന്‍ ഓടി രക്ഷപ്പെട്ടു അമ്മയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു . പോലീസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട
വിപിന്‍ തമിഴ്നാട് അടക്കമുള്ള സ്ഥലങ്ങളില്‍ പാസഞ്ചര്‍ ട്രെയിനില്‍ നിരന്തര യാത്രയില്‍ ആയിരുന്നു. കയ്യിലെ പണം തീര്‍ന്നപ്പോള്‍ സുഹൃത്തിനെ ബന്ധപ്പെട്ട താണ് പോലിസ് പിടിയിലകാന്‍ കാരണം