മുക്കുപണ്ട പണയ തട്ടിപ്പ്, പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി

ചാവക്കാട് : മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പിന് ശ്രമിച്ച പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി . ഗുരുവായൂര്‍ കോട്ടപടി സ്വദേശിപുതുവീട്ടില്‍ ഉമ്മര്‍ കാദര്‍ 68 കോതമംഗലം സ്വദേശി മലയില്‍ ജോസ് 44 എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പണയം വെക്കാനെത്തിയവരെ കുറിച്ച് പഞ്ചാര മുക്കിലെ ധനകാര്യ സ്ഥാപന ഉടമ തച്ചപ്പുള്ളി മനോജിന് സംശയം തോന്നിയതിനാല്‍ ഇരുവരെയും തടഞ്ഞു വെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Above Pot

പോലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തതോടെയാണ് ഇവര്‍ നേരത്തെ മുക്കുപണ്ട തട്ടിപ്പ് നടത്തിയവരാണെന്ന് വ്യക്തമായത്. ചാവക്കാട് എസ്.എച്ച്.ഒ സെല്‍വരാജ്, എസ് ഐ മാരായ കെ. ഉമേഷ്, എ.എം. യാസിര്‍ , എ.എസ്.ഐമാരായ സജിത്ത് കുമാര്‍, ബിന്ദുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി