Madhavam header
Above Pot

അഷ്ടമിരോഹിണി ,ദീപാലങ്കാര പ്രഭ ചൊരിയാതെ ഗുരുവായൂർ .

ഗുരുവായൂര്‍: അഷ്ടമി രോഹിണിയോടനുബന്ധിച്ച് ദീപാലങ്കാര പ്രഭ ചൊരിയാതെ ഗുരുവായൂർ ക്ഷേത്രം . ക്ഷേത്രത്തിൻറെ വൈദ്യുതാ ലങ്കാരത്തിനും കോവിഡ് ബാധിച്ചു വോ എന്ന് ഭക്തർക്ക് സംശയം , ക്ഷേത്ര അലങ്കാരത്തിന് കരാർ നൽകിയിട്ടുണ്ടെങ്കിലും , അത് വേണ്ട രീതിയിൽ കത്തിക്കാൻ കരാറുകാരൻ തയ്യാറായില്ല . ഇത് പരിശോധിക്കണ്ട ഉദ്യോഗസ്ഥർക്ക് ഇതിനൊന്നും സമയമില്ലാത്തതിനാൽ ഭാഗികമായി മാത്രമാണ് കാറുകാരൻ അലങ്കാര വിളക്കുകൾ തെളിയിച്ചത് . ക്ഷേത്ര ത്തിന്റെ വൈദ്യുതാലങ്കാരം കാണാൻ എത്തിയ പരിസര വാസികൾ നിരാശയോടെ മടങ്ങി
.

അഷ്ടമി രോഹിണി പ്രമാണിച്ചു ക്ഷേത്രത്തില്‍ രാവിലേയും, ഉച്ചയ്ക്കും കാഴ്ച്ചശീവേലിയും, രാത്രി ഇടയ്ക്കകൊട്ടി നാദസ്വരത്തോടെ രാത്രി വിളക്കെഴുന്നെള്ളിപ്പും നടക്കും. വിശേഷാല്‍ കാഴ്ച്ചശീവേലിയുള്‍പ്പടെ മൂന്ന് നേരം നടക്കുന്ന എഴുന്നെള്ളിപ്പിന് ദേവസ്വം ആനതറവാട്ടിലെ ഒന്നാംനിര കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ തങ്കതിടമ്പേറ്റിയ സ്വര്‍ണ്ണക്കോലമേറ്റും. രാവിലെ നടക്കുന്ന കാഴ്ച്ചശീവേലിയ്ക്ക് പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ മേള പ്രമാണിയാകും. ഉച്ചയ്ക്ക് നടക്കുന്ന കാഴ്ച്ചശീവേലിയ്ക്ക് ക്ഷേത്രം പാരമ്പര്യക്കാര്‍ മേളമൊരുക്കും. ഇടയ്ക്കകൊട്ടി നാദസ്വരത്തോടെ രാത്രിയില്‍ വിളക്കെഴുന്നെള്ളിപ്പും നടക്കും.

Astrologer

രാത്രി കര്‍ഫ്യൂ നിലവില്‍ വന്നതോടെ, രാത്രി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അവതാരം കൃഷ്ണനാട്ടം കളി, ക്ഷേത്രം വടക്കിനിമുറ്റത്തേയ്ക്ക് മാറ്റിയതായും ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍( ഇൻചാർജ് ) പി. മനോജ് അറിയിച്ചു. രാത്രി അത്താഴപൂജയ്ക്ക്‌ശേഷം 9-മണിയോടെ ഭക്തര്‍ ശീട്ടാക്കിയ ഭഗവാന്റെ പ്രധാന പ്രസാദമായ അപ്പം കൗണ്ടറുകളില്‍ വിതരണം ചെയ്യും. ഭക്തജനതിരക്ക് ഒഴിവാക്കാനായി ഇരുപതോളം കൗണ്ടറുകളാണ് ദേവസ്വം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അപ്പം വാങ്ങാനെത്തുന്ന ഭക്തര്‍ ഒമ്പതുമണിയോടെ മാത്രം കൗണ്ടറുകളിലെത്തിയാല്‍ മതിയെന്ന് ക്ഷേത്രം ഡി എ അറിയിച്ചു.

Vadasheri Footer