Header 1 vadesheri (working)

എഴുത്തിനും, കലയ്ക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ട് : മന്ത്രി കെ രാജൻ

Above Post Pazhidam (working)

ഗുരുവായൂര്‍: എഴുത്തിനും, കലയ്ക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അഭിപ്രായപ്പെട്ടു. മുണ്ട്രക്കോട് ചന്ദ്രന്‍, കൊവിഡ് കാലത്ത് എഴുതിയ ”ആകാശത്തേക്കുള്ള വഴി” എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂരില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് പുസ്തകം ഏറ്റുവാങ്ങി. കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി പുസ്തക പരിചയം നടത്തി.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂര്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് സി.ഡി. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച നടനായി തെരഞ്ഞെടുത്ത ശിവജി ഗുരുവായൂര്‍, ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥ്, ഫോക്ലോര്‍ ഡയറക്ടര്‍ അബ്ദുട്ടി കൈതമുക്ക്, ടി.സി.വി, സി.സി.ടി.വി റിപ്പോര്‍ട്ടര്‍ കെ.വി. സുബൈര്‍, ദീപിക റിപ്പോര്‍ട്ടര്‍ ആര്‍. ജയകുമാര്‍ എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു. എന്‍.എസ്. സഹദേവന്‍, കെ.ബി. ഷൈജു, അഭിലാഷ് വി. ചന്ദ്രന്‍, വത്സന്‍ കളത്തില്‍, എം.വി. ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു