Above Pot

എഴുത്തച്ഛൻ പുരസ്കാരം സക്കറിയയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനം ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം സക്കറിയയ്ക്ക്.മലയാള കഥാഖ്യാനത്തിലും പ്രമേയാവതരണത്തിലും തികഞ്ഞരീതിയിൽ പരിണാമങ്ങൾ സൃഷ്ടിച്ചുകൊണ്ട് ആസ്വാദനത്തിന്റെ പുതിയമാനങ്ങൾ വായനക്കാർക്ക് സംഭാവനചെയ്ത എഴുത്തുകാരനാണ് സക്കറിയ എന്ന് ജൂറി ചെയർമാനും കേരളസാഹിത്യ അക്കാദമി പ്രസിഡണ്ടുമായ വൈശാഖൻ പറഞ്ഞു.

First Paragraph  728-90

ഗൗരവകരമായ കാര്യങ്ങൾ നർമത്തിലൂടെ അവതരിപ്പിക്കുക വഴി ഏതു സാധാരണക്കാരന്റെ മനസ്സിലേക്കും വിഷയത്തിന്റെ പ്രസക്തിയെ ആഴത്തിൽ പ്രതിഷ്ഠിക്കാൻ സക്കറിയക്കു കഴിഞ്ഞിട്ടുണ്ട്. കഥ, നോവൽ തുടങ്ങിയവയ്ക്കുപുറമേ നിരന്തരമായ സാമൂഹിക ഇടപെടലുകൾ തന്റെ എഴുത്തിലൂടെ നടത്തിയിട്ടുണ്ടെന്നും നിരവധി ഭൂഖണ്ഡങ്ങൾ സന്ദർശിച്ച സക്കറിയയുടെ യാത്രാവിവരണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നും ജൂറി അഭിപ്രായപ്പെട്ടു. വൈശാഖൻ, സച്ചിദാനന്ദൻ, ഡോ. കെ.ജി. പൗലോസ്, ഡോ. തോമസ് മാത്യു, റാണ് ജോർജ് ഐ എ എസ് എന്നിവരടങ്ങുന്ന ജൂറിയാണ് എഴുത്തച്ഛൻ പുരസ്കാരത്തിനായി സക്കറിയയെ തിരഞ്ഞെടുത്തത്. അഞ്ച് ലക്ഷം രൂപയും ഫലകവും ആണ് പുരസ്കാരം.

Second Paragraph (saravana bhavan