Above Pot

ചോദ്യം ചെയ്യലിനിടെ ബിനീഷിന് ദേഹാസ്വാസ്ഥ്യം.

ബെംഗളൂരു: എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുന്നതിനിടയില്‍ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ചോദ്യംചെയ്യലിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടര്‍ന്ന് ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്നാണ് ബിനീഷിനെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്. 

ഇത് മൂന്നാം ദിവസമാണ് ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യംചെയ്യുന്നത്. നാല് മണിയോടെയാണ് ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നടന്നു തന്നെയാണ് ബിനീഷ് കാറില്‍ കയറിയത്. ഇഡി ഉദ്യോഗസ്ഥര്‍ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ബിനീഷിന് മറ്റ് പ്രശ്‌നങ്ങളുള്ളതായി അറിവില്ല.

രണ്ടാം ദിവസം ബിനീഷ് കോടിയേരിയെ 10 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. രാവിലെ 10.30-ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടരയ്ക്കാണ് അവസാനിച്ചത്. ഭക്ഷണത്തിനുശേഷം സുരക്ഷ കണക്കിലെടുത്ത് വില്‍സന്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വെള്ളിയാഴ്ച 12 മണിക്കൂറാണ് ബിനീഷിനെ ചോദ്യംചെയ്തത്.

അതെ സമയം ബിനീഷിനെതിരെ എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിന്‍റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. എൻഫോഴ്സ്മെന്‍റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിയും ആവശ്യപ്പെട്ടേക്കും.  ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം കർണാടക സർക്കാർ ആവശ്യപ്പെട്ടാൽ എൻഐഎയും കേസിൽ അന്വേഷണത്തിന് എത്തുമെന്ന വിവരങ്ങൾ പുറത്ത് വന്നു.