Madhavam header
Above Pot

വിമുക്തി ബോധവത്ക്കരണത്തിന്റെ ഭാഗമായി ഫുട്‌ബോൾ മേള

ഗുരുവായൂർ : വിമുക്തി ബോധവത്ക്കരണത്തിന്റെ ഭാഗമായി ഗുരുവായൂരിൽ സംഘടിപ്പിച്ച ഫുട്‌ബോൾ മേള ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ ശാന്തകുമാരി ഉൽഘാടനം ചെയ്തു . ലഹരിയ്‌ക്കെതിരെ കായികലഹരിയെന്ന സന്ദേശമുയർത്തി ചാവക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഫുട്‌ബോൾ മേള സംഘടിപ്പിച്ചത് .

ചാവക്കാട് ഹയർസെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ നടന്നചടങ്ങിൽ വൈസ് ചെയർമാൻ കെ.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആഷിത , ഗുരുവായൂർ നഗരസഭ കൗൺസിലർ സുരേഷ് വാര്യർ, ചാവക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു. കിക്കോഫ് നഗരസഭ വൈസ് ചെയർമാൻ കെ.പി വിനോദ് നിർവ്വഹിച്ചു. എട്ടു ടീമുകൾ മത്സരിച്ച ഫുട്‌ബോൾ മേളയിൽ ഒയാസ്‌ക്കോ ഒരുമനയൂർ ജേതാക്കളായി . കടപ്പുറം ഗ്രാമവേദിയെ ഏകപക്ഷിയമായ ഒരു ഗോളിന് തോല്പിച്ചാണ് ഒയാസ്‌ക്കോ ജേതാക്കളായത്. മികച്ച കളിക്കാരനായി ഒയാസ്‌ക്കോ ഒരുമനയൂരിന്റെ സാലിയെ തിരഞ്ഞെ ടുത്തു. സമാപന സമ്മേളനവും സമ്മാനദാനവും വാടാനപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. നസീമുദ്ദീൻ നിർവ്വഹിച്ചു. ചാവക്കാട് എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ പി.എ ഹരിദാസ്, ടി.കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

Vadasheri Footer