Header

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ജാഫർ ഷെരീഫ് അന്തരിച്ചു

ബംഗളൂരു: മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ജാഫർ ഷെരീഫ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിൽ ചികിത്സയിൽ ആയിരുന്നു ജാഫർ ഷെരീഫ്. നരസിംഹ റാവു മന്ത്രിസഭയിൽ റെയിൽവേ മന്ത്രി ആയിരുന്നു അദ്ദേഹം.

ഏഴ് തവണ ലോക്സഭയിലെത്തിയ ജാഫര്‍ ഷെരീഫ് തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ലിംഗായത് നേതാവുമായിരുന്ന നിജലിംഗപ്പയ്ക്ക് കീഴിലാണ്.

Astrologer

കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഇന്ദിരാഗാന്ധിയ്ക്കൊപ്പമായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ റെയില്‍ നെറ്റ്‍വര്‍ക്ക് വികസനത്തില്‍ പ്രധാന പങ്കുവഹിച്ചു. രാജ്യത്ത് ഗെയ്ജ് മാറ്റം ഉള്‍പ്പെടെയുള്ള റെയില്‍പാതകളുടെ നവീകരണത്തിലും നിർണായകതീരുമാനങ്ങൾ നടപ്പാക്കിയ റെയിൽവേ മന്ത്രിയായിരുന്നു ജാഫർ ഷെരീഫ്.