Post Header (woking) vadesheri

ഉപഭോക്തൃ കോടതി ഉത്തരവ് അനുസരിച്ചില്ല, യൂറേക്ക ഫോർബ്സ് മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്

Above Post Pazhidam (working)

തൃശൂർ : ഉപഭോക്തൃ കോടതി വിധി അനുസരിക്കാതിരുന്ന യൂറേക്ക ഫോർബ്സ് മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്. വിധിപ്രകാരം വാട്ടർ ഫിൽട്ടറിൻ്റെ വിലയും നഷ്ടവും നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉപഭോക്തൃ കോടതി ഉത്തരവ്. വടക്കാഞ്ചേരി എങ്കക്കാട് കൊട്ടാരത്തിൽ വീട്ടിൽ സാബു ശെൽവരാജ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ യൂറേക്ക ഫോർബ്സ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് ഉത്തരവായതു്.

Ambiswami restaurant

സാബു ശെൽവരാജ് വാങ്ങിയ വാട്ടർ ഫിൽട്ടർ തകരാറിലായതിനെ തുടർന്ന് ബോധിപ്പിച്ച ഹർജിയിൽ ഉല്പന്നത്തിൻ്റെ വിലയായ 17,490 രൂപയും ആയതിനു് 12% പലിശയും നഷ്ടപരിഹാരമായി 5000 രൂപയും നല്കുവാൻ എതൃകക്ഷിക്കെതിരെ വിധിയുണ്ടായിരുന്നു. വിധി ഒരു മാസത്തിനുള്ളിൽ പാലിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ വിധി എതൃകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതൃകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് സാബു ശെൽവരാജ് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

Second Paragraph  Rugmini (working)

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ. രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതൃകക്ഷിക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവിട്ടുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് എതൃകക്ഷിയെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Third paragraph