Post Header (woking) vadesheri

പുഴയ്ക്കലില്‍ വനിതാ ഗ്രൂപ്പുകള്‍ക്ക് തൊഴില്‍ സംരംഭ കേന്ദ്രം

Above Post Pazhidam (working)

തൃശൂർ : പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിലെ വാര്‍ഷിക കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വനിതകള്‍ക്കുള്ള ഗ്രൂപ്പ് തൊഴില്‍ സംരംഭ കേന്ദ്രം തുറന്നു. മുണ്ടൂര്‍ പഴമുക്ക് കുടുംബശ്രീയുടെ പലഹാര യൂണിറ്റ് ഇതിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്തു. 16 ലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന കൈപുണ്യം പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ സംരംഭ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.

Ambiswami restaurant

പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി കുരിയാക്കോസ് നിര്‍വ്വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ജെ ആന്റോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം ടി സന്തോഷ്, ഗ്രാമ പഞ്ചായത്തംഗം മേരി പോള്‍സന്‍, വ്യവസായ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മിനി തുടങ്ങിയവര്‍ പങ്കെടുത്തു.

Second Paragraph  Rugmini (working)