
ഏനാമാവ് പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.

പാവറട്ടി : ഏനാമാവ് റെഗുലേറ്ററിനു സമീപം പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൊയക്കാവ് സ്വദേശിനി ആരി വീട്ടില്‍ ഹരികൃഷ്ണന്‍ ഭാര്യ നിജിഷ (20) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. പാവറട്ടി പൊലീസും, അഗ്നിശമന സേനയും നാട്ടുകാരും പുലർച്ചെ മുതൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് രാവിലെ പത്തരയോടെ പുഴയിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം ജൂൺ 22 നാണ് താനാപാടം പത്യാല സുരേഷിൻ്റെ മകൾ നിജിഷയുടെ വിവാഹം കഴിഞ്ഞത്.
