Above Pot

അന്വേഷണ മികവ് , ഗുരുവായൂർ പോലീസിനെ ആദരിച്ചു

ഗുരുവായൂർ : ഗുരുവായൂരിലെ സ്വർണ കവർച്ച കേസിലെ പ്രതികളെ പെട്ടെന്ന് തന്നെ പിടി കൂടി മുഴുവൻ സ്വർണവും കണ്ടെടുത്ത ഗുരുവായൂർ പോലീസിനെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആദരിച്ചു . ഗുരുവായൂർ നഗര സഭ ലൈബ്രററി ഹാളിൽ നടന്ന സമ്മേളനം നഗര സഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മർച്ചന്റസ് അസോസിയേഷൻ പ്രസിഡണ്ട് ടി എൻ മുരളി അദ്ധ്യക്ഷത വഹിച്ചു .

ജി.കെ. പ്രകാശ് , സി . ബിജുലാൽ , റഹ് മാൻ തിരുനെല്ലൂർ, അഡ്വ: രവി ചങ്കത്ത് ,പി എ അരവിന്ദൻ , വി പി .ഉണ്ണികൃഷ്ണൻ. ആർ ജയകുമാർ എന്നിവർ സംസാരിച്ചു. ഗുരുവായൂർ എ സി പി . കെ ജി സുരേഷ് ., ഗുരുവായൂർ എസ് എച്ച് ഒ .മനോജ് കുമാർ , ടെംബിൾ പോലീസ് എസ് എച്ച് ഒ .പ്രേമാനന്ദ കൃഷ്ണൻ എന്നിവർ മറുപടി പ്രസംഗം നടത്തി.

Vadasheri Footer