
അടുത്ത രണ്ടു വർഷത്തിനകം കേരളത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഭൂമിയും വീടും : എം വി ഗോവിന്ദൻ

ചാവക്കാട് : രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയായ വികസന മുന്നേറ്റമാണ് കേരളത്തിൽ ഉണ്ടയികൊണ്ടിരിക്കുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാഥയ്‌ക്ക് ചാവക്കാട് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

അടുത്ത രണ്ടു വർഷത്തിനകം കേരളത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഭൂമിയും വീടും ഉള്ള സംസ്ഥാനമായി കേരളം മാറും.കേരളത്തിലെ 64,006 അതിദരിദ്രകുടുംബങ്ങൾക്കും ഭക്ഷണവും ആരോഗ്യവും ചികിത്സയും നൽകി ദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

സ്വീകരണയോഗത്തില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷനായി.ജാഥാ മാനോജര്‍ ഡോ.പി കെ ബിജു,ജാഥാംഗങ്ങളായ എം സ്വരാജ്,കെ ടി ജലീല്‍,ജെയ്ക് സി തോമസ്,സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ്,ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ വി അബ്ദുള്‍ഖാദര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്,ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഷീജ പ്രശാന്ത്,എം എ ഹാരിസ് ബാബു ,ടി ടി ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.