Post Header (woking) vadesheri

എലി പനി ബാധിച്ച് ഗുരുവായൂരിൽ ഒരാൾ മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ എലി പനി ബാധി ച്ച്  ചികിത്സ യിൽ കഴിഞ്ഞിരുന്ന ആൾ മരണത്തിന് കീഴടങ്ങി പുന്നത്തൂർ റോഡിൽ താമസിക്കുന്ന ജിം ട്രൈനറും റിട്ട: അധ്യാപകനുമായ മണ്ടുംപാൽ സുരേഷ് ജോർജ് (62) മരിച്ചത്

Ambiswami restaurant

കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു സുരേഷ് ജോർജ്. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള എന്നി പട്ടങ്ങൾ നേടിയ അദ്ദേഹം പാവറട്ടി സ്ക്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു.

കഴിഞ്ഞ ആഴ്ച്ച ഹെൽത് ക്ലബ്ബിൽ വീണതിനെ തുടർന്ന് മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് എറണാകുളം രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയിൽ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

Second Paragraph  Rugmini (working)

അവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു മരണം.സംസ്കാരം നാളെ രാവിലെ പത്തിനു കോട്ടപ്പടി സെന്റ്ലാസേഴ്സ് പള്ളിയിൽ