Post Header (woking) vadesheri

തൃശൂർ ജില്ലയിൽ 50 പ്രശ്ന ബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ്

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് 50 പോളിങ് ബൂത്തുകളിൽ വെബ്കാസ്റ്റിങ് നടത്തും. കയ്പമംഗലം മണ്ഡലത്തിലെ എട്ടും പുതുക്കാടിലെ ഏഴും ചേലക്കര, കുന്നംകുളം, ഗുരുവായൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവയിലെ അഞ്ച് വീതവും മണലൂരിലെ നാലും തൃശൂരിലെ ഒന്നും ബൂത്തുകളിലാണ് വെബ്കാസ്റ്റിങ്. ജില്ലയിൽ പ്രശ്‌ന സാധ്യതയുള്ളവയിൽ വൾനറബിൾ, സെൻസിറ്റീവ് എന്നീ വിഭാഗങ്ങളായി തിരിച്ച ബൂത്തുകളിലാണ് വെബ്കാസ്റ്റിങ്ങിന് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകിയിട്ടുള്ളത്. ബൂത്തുകളിൽ ലാപ്‌ടോപ്പും വെബ്ക്യാമറയും ഉപയോഗിച്ച് പകർത്തുന്ന ദൃശ്യങ്ങൾ തൽസമയം കളക്ടറേറ്റിൽ കൺട്രോൾ റൂമിൽ ലഭ്യമാവും. ഇത് നിരീക്ഷിച്ച് ആവശ്യമായ നടപടികൾ കൺട്രോൾ റൂം സ്വീകരിക്കും.

Ambiswami restaurant

ഇതുകൂടാതെ 167 ബൂത്തുകളിൽ മൈക്രോ ഒബ്‌സർവർമാർ നിരീക്ഷണം നടത്തും. ആകെ 24 വൾനറബിൾ ബൂത്തുകളും 290 സെൻസിറ്റീവ് ബൂത്തുകളുമാണ് ജില്ലയിലുള്ളത്. തൃശൂർ സിറ്റി പോലീസിന് കീഴിൽ 14 വൾനറബിൾ ബൂത്തുകളും 145 സെൻസിറ്റീവ് ബൂത്തുകളുമുണ്ട്. റൂറൽ പോലീസിന് കീഴിൽ 10 വൾനറബിൾ ബൂത്തുകളും 145 സെൻസിറ്റീവ് ബൂത്തുകളുമാണുള്ളത്. സുരക്ഷയ്ക്കായി കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും.
ഇതുസംബന്ധിച്ച് ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ ഇലക്ടറൽ ഓഫീസറായ ജില്ലാ കളക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. പോലീസ്, അക്ഷയ സെൻറർ, ബി.എസ്.എൻ.എൽ, പി.ഡബ്ല്യു.ഡി. ഇലക്‌ട്രോണിക്‌സ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.