ലോക്‌സഭാ തെരഞ്ഞെടുപ്പ്, ബസുകളിൽ സ്വീപ് ലോഗോ സ്റ്റിക്കറുകൾ പതിച്ചു

തൃശൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വീപ് കാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ബസുകളിൽ സ്വീപ് ലോഗോ അടങ്ങിയ സ്റ്റിക്കറുകൾ പതിച്ചു തുടങ്ങി. ത്യശൂർ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻറിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലകടർ ടി വി അനുപമ ഉദ്ഘാടനം ചെയ്തു. ഒരു വോട്ടു പോലും പാഴായി പോകാതിരിക്കാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിനും ഹരിത തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കാൻ അവബോധം ഉണ്ടാക്കുന്നതിനുമുള്ള വിവിധ പ്രചാരണ പരിപാടികൾക്ക് ഇതോടെ തുടക്കമായി.

sveep logo

വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കലക്ടർ ബോധവത്കരണ ക്ലാസെടുത്തു. ഡിപ്പോയിൽ എത്തിയ 50 ഓളം കെ എസ് ആർ ടി എസ് ബസുകളിൽ സ്റ്റിക്കർ പതിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കെ എസ് ആർ ടി സി ബസുകളിലും സ്വകാര്യ ബസുകളിലും സ്വീപ് സ്റ്റിക്കറുകൾ പതിക്കും. കൂടുതെ കോളജ് വിദ്യാർഥികളുടെ ഫ്‌ളാഷ് മോബ്, കോളർ ട്യൂൺ സെറ്റിംഗ് എന്നിവയും ഒരുക്കുന്നുണ്ട്.
അസി. കലക്്ടർ പ്രേംകൃഷ്ണൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എസ്. വിജയൻ, കെ.എസ് ആർ ടി സി ഇൻസ്പെക്ടർ മോഹൻദാസ് കെ , സ്വീപ് നോഡൽ ഓഫീസർ സിന്ധു. പി.ഡി., സ്വീപ് സെൽ അസി. നോഡൽ ഓഫീസർ സുജ വർഗ്ഗീസ് തുടങ്ങിയവർ സംബന്ധിച്ചു