തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒലിച്ചുപോയി എന്ന് പറയാനാവില്ല : ഷിബു ബേബി ജോണ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതൊന്നുമായിരുന്നില്ല തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. പൊതുജനവികാരം സര്‍ക്കാരിന് എതിരായിരുന്നു. യുഡിഎഫ് ഒലിച്ചുപോയി എന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചടികളില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കാറില്ല. തങ്ങളുടെ അതൃപ്തി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും. തോല്‍വിക്ക് കാരണമായി ഒരുപാട് ഘടകങ്ങളുണ്ട്. ഇപ്പോള്‍ അത് പരസ്യമാക്കാനില്ല. കോണ്‍ഗ്രസിന്റെ പ്രതികരണം വന്ന ശേഷം അതുസംബന്ധിച്ച് നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
.
‘മുന്നണിയുടെ രീതിയോട് ശക്തമായ പ്രതിഷേധവും അമര്‍ഷവും ഞതങ്ങള്‍ക്കുണ്ട്. ഏതെങ്കിലും വ്യക്തിയുടെ പോരായ്മയായി കണക്കാക്കുന്നില്ല. ഒരു വ്യക്തി വിചാരിച്ചാല്‍ മെച്ചപ്പെടാനും പോകുന്നില്ല. അതിനപ്പുറത്തേക്ക് രാഷ്ട്രീയത്തെ ഗൗരവമായി യുഡിഎഫ് കൈകാര്യം ചെയ്യുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ പോയത് ബിജെപിയിലേക്കാണെന്നത് വസ്തുതയാണ്. നിയമസഭയില്‍ ഇതേ ഫലമാകുമെന്ന് ഞങ്ങള്‍ ചിന്തിക്കുന്നില്ല. എല്‍ഡിഎഫിനെ അധികാരത്തില്‍ നിന്ന് മാറ്റണമെങ്കില്‍ യുഡിഎഫിനേ സാധിക്കൂ. ബിജെപി ആ തരത്തിലുള്ള വളര്‍ച്ച ഒരിക്കലും കേരളത്തിലുണ്ടാകാന്‍ പോകുന്നില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.