പൊതുനിരീക്ഷകന്‍ വി. രതീശന്‍ ജില്ലയിലെത്തി
തൃശൂർ : തിരഞ്ഞെടുപ്പ് ചട്ടങ്ങളും മാനദണ്ഡങ്ങളും സ്ഥാനാര്‍ത്ഥികളും രാഷ്ട്രിയ പാര്‍ട്ടികളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ വി. രതീശന്‍ ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ എസ് ഷാനവാസുമായി അദ്ദേഹം കൂടികാഴ്ച നടത്തി. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ അദ്ദേഹം കളക്ടറുമായി വിശകലനം ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധിയെന്ന നിലയിലാണ് വി. രതീശന്‍ ജില്ലയില്‍ എത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുശാസിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ചെലവ്, പ്രചരണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങള്‍, സംഘടിപ്പിക്കുന്ന ജാഥകള്‍ തുടങ്ങിയവയുടെ ചെലവ് തയ്യാറാക്കല്‍,തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം, വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം, വിതരണം , കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, കോവിഡ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ പോസ്റ്റല്‍ വോട്ടുകളുടെ ക്രമീകരണം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതി പരിഹരിക്കല്‍ തുടങ്ങി തിരഞ്ഞെടുപ്പിന്റെ പൊതുവായ എല്ലാ തലങ്ങളിലുമുള്ള പ്രവര്‍ത്തനങ്ങളും പൊതു നിരീക്ഷകന്‍ വിലയിരുത്തും. എഡിഎം റെജി.പി ജോസഫ്്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ യു ഷീജാ ബീഗം, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.