Header 1 = sarovaram
Above Pot

എളവള്ളിയിൽ വ്യക്ക , ഹ്യദ്രോഗ രോഗ നിർണ്ണയ ക്യാമ്പ്

പാവറട്ടി,:എളവള്ളി സെന്റ് ആന്റണീസ് ഇടവക ദൈവാലയത്തിന്റെ സുവർണ്ണജൂബിലിയുടെ ഭാഗമായി കേരള ലേബർ മൂവ്മെന്റിന്റെ നേത്യത്വത്തിൽ മുത്തൂറ്റ് സ്നേഹാശ്രയുടെ സഹകരണത്തോടെ സൗജന്യ വ്യക്ക , ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.


പാരീഷ് ഹാളിൽ വച്ച് നടന്ന ബോധവൽക്കരണ ക്ലാസ്സ് എം എൽ എ .മുരളി പെരുനെല്ലി ഉദ്ഘാടനം നിർവ്വഹിച്ചു. ഇടവക വികാരി ഫാ ഫ്രാങ്ക്ളിൻ കണ്ണനായ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി .എളവള്ളി ഹെൽത്ത്‌ സെന്ററിലെ  എം എൽ എസ് പി സ്വാതി കെ.സ് ക്യാമ്പി ൽ ബോധവൽകരണ ക്ലാസ് നടത്തി.

Astrologer

കെ.എൽ.എം എളവള്ളി യൂണിറ്റ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന്, വർഗ്ഗീസ് കെ.ഡി മേഴ്സി ഔസേപ്പ് , സീമ ഷാജു, ഷാജു.പി.ഐ , ഔസേപ്പ് എളവള്ളി എന്നിവർ സംസാരിച്ചു
പരിപാടികൾക്ക് ഭാരവാഹികളായ ജിജോ എജെ, ജിഷ പീറ്റർ , സിജോ കുത്തൂർ, ജൂലി സൈമൺ, ആന്റോ കെ.എം, ജോയ് സി കെ എന്നിവർ നേത്യത്വം നൽകി.

Vadasheri Footer