ഐ എസിൽ ചേർന്ന എടപ്പാൾ സ്വദേശി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു
കുറ്റിപ്പുറം : അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ എടപ്പാൾ സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2017 ഒക്‌ടോബറില്‍ ഐസിസില്‍ ചേര്‍ന്ന മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിനാണ് കൊല്ലപ്പെട്ടത്. അഫ്‌ഗാനിസ്ഥാനിലെ അജ്ഞാത നമ്ബരില്‍ നിന്നും മുഹമ്മദ് മുഹ്സിന്റെ ബന്ധുക്കളെ മരണ വിവരം അറിയിക്കുകയായിരുന്നു.
മലയാളത്തില്‍ ലഭിച്ച സന്ദേശത്തിലെ വാക്കുകള്‍ ഇങ്ങനെ ‘നിങ്ങളുടെ സഹോദരന്‍ രക്തസാക്ഷിത്വം വഹിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം അള്ളാഹു നടപ്പിലാക്കി. അമേരിക്കന്‍ സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 10 ദിവസം മുമ്ബാണ് മരണം’ ഇക്കാര്യം പൊലീസില്‍ അറിയിക്കരുതെന്നും അങ്ങനെ ചെയ്‌താല്‍ പൊലീസുകാര്‍ ഉപദ്രവിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. ഖൊറാസാന്‍ പ്രവിശ്യയിലെ കമാന്‍ഡര്‍ ഹുസൈഫ അല്‍ ബാക്കിസ്ഥാനിയും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ നിരവധി യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്‌ത ഇയാള്‍ക്ക് പാകിസ്ഥാനില്‍ നിന്നും തീവ്രവാദ പരിശീലനം ലഭിച്ചിട്ടുണ്ട്.നിരവധി മലയാളികള്‍ ഭീകരസംഘടനയായ ഐസിസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ കാസര്‍കോട് സ്വദേശി ഫൈസല്‍ അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങാനുള്ള സാഹചര്യമുണ്ടോയെന്ന് സുഹൃത്തുക്കളുമായി ആലോചിച്ചിരുന്നു.
തനിക്കൊപ്പം രണ്ട് മലയാളികള്‍ കൂടി തിരിച്ചുവരാന്‍ സന്നദ്ധരാണെന്നും ഇയാള്‍ അറിയിച്ചതായാണ് വിവരം. ഭീകര സംഘടനയായ ഐസിസിനെതിരെ അമേരിക്കയും സഖ്യകക്ഷികളും സൈനീക നീക്കം ശക്തമാക്കിയതോടെയാണ് ഇന്ത്യയിലേക്ക് തിരികെ വരാന്‍ മലയാളികള്‍ ശ്രമം തുടങ്ങിയത്.