Header 1 = sarovaram
Above Pot

അഴിമതിക്കേസ് , ഓം പ്രകാശ് ചൗട്ടാലയുടെ 1.94 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ 1.94 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഫാംഹൗസും ഭൂമിയുമാണ് പിടിച്ചെടുത്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമായിരുന്നു നടപടി.

അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ചൗട്ടാലക്കും കൂട്ടാളികള്‍ക്കുമെതിരെ സിബിഐ കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.

Astrologer

ചൗട്ടാല വ്യാപകമായ തോതില്‍ കള്ളപ്പണം വെളുപ്പിച്ചതായും സിബിഐ കണ്ടെത്തിയിരുന്നു. 2005ലെയും 2009ലെയും തിരഞ്ഞെടുപ്പുകളില്‍ ചൗട്ടാല നല്‍കിയ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകളും അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നു.

നേരത്തെ ചൗട്ടാലയുടെ നാല്‍പ്പത്തിയേഴ് ലക്ഷം രൂപയുടെ വസ്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തിരുന്നു. ഏപ്രില്‍ മാസത്തില്‍ മൂന്ന് കോടി എഴുപത് ലക്ഷം രൂപയുടെ സ്വത്തുക്കളും ഇദ്ദേഹത്തില്‍ നിന്ന് കണ്ടുകെട്ടിയിരുന്നു.

Vadasheri Footer