Header 1

ഡി വൈ എഫ് ഐ യുടെ കൂട്ടയോട്ടം – രണ്ടിടത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അക്രമം ,ഹോട്ടൽ തകർത്തു, വനിത അടക്കം മൂന്നു പേർക്ക് പരിക്ക്.

ചാവക്കാട് : നവകേരള യാത്ര കൂട്ടഓട്ട ത്തിനെത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ രണ്ടിടത്ത് അക്രമം അഴിച്ചു വിട്ടു. വനിത അടക്കം മൂന്നു പേർക്ക് പരിക്കേറ്റു . ചാവക്കാട് ബീച്ചിൽ യുവാവിനെ മർദിച്ച ശേഷം ഹോട്ടൽ തല്ലി തകർത്തു . ബ്ലാങ്ങാട് ബീച്ച് ചാലിൽ നൗഫൽ 28 നാണ് ക്രൂരമായി മർദ്ദനമേറ്റത്. സാരമായി പരിക്കേറ്റ നൗ ഫലിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

Above Pot


ബീച്ചിലെ ഗ്രീൻ ഗാർഡൻ ഹോട്ടലാണ് സഘം തല്ലിപൊളിച്ചത് വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം നൗഫൽ ഹോട്ടലിൽ പൊറോട്ട വാങ്ങാൻ എത്തിയതായിരുന്നു
ഈ സമയം നവകേരള യാത്രയുടെ പ്രചരണാർഥം ഗുരുവായൂരിൽ നിന്നും പുറപ്പെട്ട കൂട്ടയോട്ടം ബീച്ചിൽ സമാപിച്ച്പി രിഞ്ഞു പോകുന്നതി നിടയിലാണ് ഡി.വൈ എഫ് ഐ ക്കാർ നൗഫലിനു നേരെ തിരിഞ്ഞതും അക്രമണം അഴിച്ചു വിട്ടത് ഹോട്ടലിൽ വലിയ നാശനഷ്ടമാണ് വരുത്തിയത്

പൂക്കോട് നിന്നും സംസ്ഥാന സമ്മേളനത്തിന് പോയി തിരിച്ചു വരികയായിരുന്ന മഹിളാ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ചാവക്കാട് ഓവുങ്ങൽ പള്ളിക്ക് സമീപം വെച്ചാണ് ആക്രമണം അഴിച്ചു വിട്ടത് . ആക്രമണത്തിൽ മഹിളാ കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ് മഞ്ജു ഉണ്ണികൃഷ്ണൻ, ടെമ്പോ ഡ്രൈവർ ചങ്ങര കുളം സ്വദേശി വിഘ്‌നേശ്വർ എന്നിവർക്കാണ് മർദനമേറ്റത് . ഇരുവരും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

മഹിളാ കോൺഗ്രസ് പ്രവർത്തകർ സഞ്ചരിച്ചിരുന്ന ടെമ്പോ യിൽ മറ്റൊരു വാഹനം ഉരസിയിരുന്നു ഇത് ചോദ്യം ചെയ്യുന്നതിനിടയാണ് കൂട്ടയോട്ടം കഴിഞ്ഞു വരുന്ന പ്രവർത്തകർ ഇവർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത് . എം പി, ടി എൻ പ്രതാപനും ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂരും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവർത്തകരെ സന്ദർശിച്ചു