Above Pot

തട്ടി കൊണ്ട് പോയത് നഴ്‌സിംഗ് പ്രവേശനത്തിലെ തട്ടിപ്പ് കാരണം, പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു

കൊല്ലം : ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. പൊലീസ് കാണിച്ച ഫോട്ടോയിൽ നിന്നാണ് കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞത്. പത്തിലധികം ചിത്രങ്ങൾ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു. ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാറും ഭാര്യ കവിത, മകള്‍ അനുപമ എന്നിവരാണ് പിടിയിലായത്.

കുഞ്ഞിന്റെ അച്ഛന്‍ റെജിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് പത്മകുമാർ പൊലീസിന് മൊഴ് നൽകി. പത്മകുമാറിന്റെ മകളുടെ നഴ്‌സിംഗ് പ്രവേശനത്തിനായി റെജിക്ക് 5 ലക്ഷം രൂപ നൽകിയിരുന്നു. മകൾക്ക് അഡ്മിഷൻ കിട്ടിയില്ല. മാത്രമല്ല പണവും തിരിച്ചുനൽകിയില്ല. ഒരു വർഷത്തോളം റെജിയുടെ പിന്നാലെ പണത്തിനായി നടന്നു. ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പത്മകുമാർ പൊലീസിനോട് പറഞ്ഞത്. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്നാണ് ഇയാൾ പറയുന്നത്.

Astrologer

പിടിയിലായ മൂന്നുപേരിലേക്ക് അന്വേഷണമെത്തുന്നതിന് ഇടയാക്കിയ വിവരം നല്‍കിയത് കല്ലുവാതുക്കല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍. പോലീസിന് അന്വേഷണത്തിനിടെ ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചു. ഇതു കേന്ദ്രീകരിച്ചായി പിന്നീട് അന്വേഷണം. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതികളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ചാത്തന്നൂര്‍ കേന്ദ്രീകരിച്ചുള്ള ഒരു വ്യക്തിയാണ് ഇതിനു പിന്നിലെന്ന് ആദ്യം സംശയം പറഞ്ഞത് ഈ ഓട്ടോ ഡ്രൈവറാണ്. ഇയാള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറും മറ്റൊരു നില നിറത്തിലുള്ള കാറുമുള്ളതായി ഡ്രൈവര്‍ പോലീസിനോട് വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്വിഫ്റ്റ് കാര്‍ വീട്ടില്‍ ഉപേക്ഷിച്ച് നീലക്കാറില്‍ കടന്നതായി വിവരം ലഭിച്ചു.

അതിനിടെ, പ്രതികള്‍ കേരളം വിടാനുള്ള നീക്കം നടത്തുന്നതായി പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് കൊല്ലത്തുനിന്നുള്ള ഡാന്‍സാഫ് സംഘവും കരുനാഗപ്പള്ളിയില്‍നിന്നുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിലെത്തി ഇവരെ പിടികൂടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പരിശോധിച്ചാണ് പ്രതികളെ പിന്തുടര്‍ന്നത് സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് പദ്മകുമാറിന്റേത്. സ്വന്തമായി ബേക്കറിയുണ്ട്. അതില്‍ ജോലിക്കാരുണ്ടെന്നും പദ്മകുമാര്‍ പോവാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. ബേക്കറി ഇന്നും തുറന്നിരുന്നു. നാട്ടുകാര്‍ ഇടപെട്ട് അടപ്പിക്കുകയായിരുന്നു. നാട്ടുകാരുമായി ഇയാള്‍ക്ക് വലിയ ബന്ധങ്ങളില്ലായിരുന്നു. വീടിന് വലിയ ഗേറ്റും മതിലുമുണ്ട്. അതിനാല്‍ത്തന്നെ വീട്ടിലെ കാറിന്റെ കാര്യം അറിഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ദിവസങ്ങളായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. . ഇവരില്‍ പദ്മകുമാറിന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നു. എന്‍ജിനീയറിങ് ബിരുദധാരിയാണ് പദ്മകുമാര്‍.

തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് കൊല്ലത്തെ ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്. സംഭവം നടന്ന് അഞ്ചാംനാളാണ് പ്രതികളെ പിടികൂടുന്നത്. മൂന്നുപേരും പോലീസ് നിരീക്ഷണത്തിലായിരുന്നെന്നാണ് വിവരം.

Vadasheri Footer